കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇനി പോളിയോ രഹിത രാജ്യം

  • By Meera Balan
Google Oneindia Malayalam News

Polio
ദില്ലി: ഇന്ത്യ പോളിയോ മുക്ത രാഷ്ട്രമെന്ന് ലോകാരോഗ്യ സംഘന. കഴിഞ്ഞ മൂന്ന് വര്‍ഷമായ ഇന്ത്യയില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടന. സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചത്.

ഒരുകാലത്ത് പോളിയോ രോഗം ഉള്ള രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യയുടെ സ്ഥാനവും. പോളിവൈറസിനെ തുരത്തുന്നതിനായി ഇന്ത്യയില്‍ നടന്ന നിര്‍്മ്മാര്‍ജന പദ്ധതിനകളെപ്പറ്റിയും പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയും കുറിപ്പില്‍ പറയുന്നു.

പൊതുജനാരോഗ്യം സംരക്ഷിയ്ക്കുന്നതിനും പോളിയോ തടയുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അഭിനന്ദനീയാര്‍ഹമാണെന്ന് ലോകാരോഗ്യസംഘന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ ചാന്‍ പറഞ്ഞു. 2011 ജനവരി 13നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ രോഗം കണ്ടെത്തിയത്. രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനായിരുന്നു രോഗം കണ്ടത്.

പോളിയോരോഗം അധികമായി കണ്ട് വരുന്ന രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, നൈജീരിയ, പാകിസ്താന്‍ എന്നിവിടങ്ങളിലെ പോളിയോ ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും ലോകാരോഗ്യം സംഘടന.

English summary
WHO set to declare India as polio free nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X