സ്വന്തമായി 40 ലേറെ വാഹനങ്ങള്‍, ക്ഷേത്രത്തിന് ഒരുകോടിയുടെ സ്വര്‍ണം..; ആരാണ് നബ കിഷോര്‍ ദാസ്?
രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം സംസ്ഥാനത്തെ അറിയപ്പെടുന്ന വ്യവസായിയുമായിരുന്നു നബ കിഷോര്‍ ദാസ്

ഭുവനേശ്വര്‍: കഴിഞ്ഞ ദിവസം എ എസ് ഐയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രബലനും സമ്പന്നനും. മൂന്ന് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട നബ കിഷോര്‍ ദാസ് സംസ്ഥാനത്തെ അതി സമ്പന്നനായ രാഷ്ട്രീയക്കാരനാണ്.
നവീന്‍ പട്നായിക്ക് സര്‍ക്കാരിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു നബാ കിഷോര്‍ ദാസ്. കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നബാ കിഷോര്‍ ദാസ് 2019 ല്‍ ആണ് ബി ജെ ഡിയില്‍ എത്തുന്നത്. സമ്പല്‍പൂരിലെ ഗംഗാധര്‍ മെഹര്‍ കോളേജിലെ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ ആണ് നബാ കിഷോര്‍ ദാസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

കോണ്‍ഗ്രസുകാരനായി തുടക്കം
അവിടെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായിരുന്നു നബാ കിഷോര്‍ ദാസ്. പിന്നീട് ഒഡിഷ എന്‍ എസ് യു ഐ, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ വൈസ് പ്രസിഡന്റായി. 2009 ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 2009-ല്‍ ജാര്‍സുഗുഡയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി കിഷോര്‍ കുമാര്‍ മൊഹന്തിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

നവീന്‍ പട്നായിക്കിന്റെ വിശ്വസ്തന്
പിന്നീട് 2019 വരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. 2019 ല്‍ ബി ജെ ഡിയില്‍ എത്തിയെങ്കിലും തന്റെ സീറ്റ് നിലനിര്‍ത്താന്‍ നബ കിഷോര്‍ ദാസിന് സാധിച്ചിരുന്നു. ഇതുവഴി മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനാകാനും നബ കിഷോര്‍ ദാസിന് കഴിഞ്ഞു. 2019 ല്‍ ആരോഗ്യമന്ത്രിയായി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിജയകരമായി കൈകാര്യം ചെയ്തതോടെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് നേട്ടമായി.

ജനകീയനായ ആരോഗ്യമന്ത്രി
ഇത് കാരണം 2022 ലെ മന്ത്രിസഭാ പുനസംഘടനയില്‍ ആരോഗ്യ വകുപ്പ് നിലനിര്‍ക്കാന്‍ നബ കിഷോര്‍ ദാസിന് സാധിച്ചു. രാഷ്ട്രീയക്കാരന് എന്നതിനോടൊപ്പം സംസ്ഥാനത്തെ അറിയപ്പെടുന്ന വ്യവസായിയുമാണ് നബ കിഷോര്‍ ദാസ്. ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട് ബിസിനസ് എന്നിവ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അടുത്തിടെയാണ് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണ്ണ കലകള്‍ സംഭാവന ചെയ്തത്.

40 ലേറെ ആഡംബര കാറുകള്‍
ആഡംബര കാറുകളോട് വലിയ പ്രിയമുള്ളയാളായിരുന്നു നബ കിഷോര്‍ ദാസ്. 34 കോടി രൂപയുടെ സ്വത്തുക്കളുള്ള നബ കിഷോര്ദാസിന് 40 ലേറെ ആഡംബര വാഹനങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. മിനാറ്റി ദാസ് ആണ് നബ കിഷോര്‍ ദാസിന്റെ ഭാര്യ. ഒരു മകനും മകളുമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications