Get Updates
Get notified of breaking news, exclusive insights, and must-see stories!

നദ്ദക്ക് പകരക്കാരന്‍ ആര്? സാധ്യത ഇവരില്‍ നിന്ന്, പുതിയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: ബി ജെ പിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തിരഞ്ഞെടുത്തേക്കും എന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ്. രാജ്യസഭാ എം പിയായ നദ്ദയുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയായിരുന്നു. നദ്ദയുടെ പിന്‍ഗാമിയെ ഉടനെ തിരഞ്ഞെടുക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയാണ് ജെപി നദ്ദ. പാര്‍ട്ടിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജനുവരി പകുതിയോടെ പകുതിയിലധികം സംസ്ഥാന യൂണിറ്റുകളിലെയും പോളിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പിയുടെ 60 ശതമാനം സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്.

BJP

അടുത്ത മാസം പകുതിയോടെ ഇവരുടെ പകരക്കാര്‍ ചുമതലയേറ്റെടുക്കും. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പകുതി സംസ്ഥാന ഘടകങ്ങളിലെങ്കിലും സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കണം എന്നാണ് ബിജെപിയുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ആരായിരിക്കും പുതിയ അധ്യക്ഷന്‍ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

പുതിയ ബിജെപി അധ്യക്ഷന്‍ നിലവില്‍ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ആളാണോ എന്ന ചോദ്യത്തിന്, അത് സര്‍ക്കാരില്‍ നിന്നോ സംഘടനയില്‍ നിന്നോ ആകാം ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മുതിര്‍ന്ന നേതാവിന്റെ മറുപടി. 2020 ഫെബ്രുവരിയില്‍ ആണ് ജെപി നദ്ദ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. പ്രസിഡന്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണെങ്കിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നദ്ദയുടെ കാലാവധി നീട്ടുകയായിരുന്നു.

ബിജെപി നേതൃത്വവും ആര്‍എസ്എസും അംഗീകരിക്കുന്ന പേരുകള്‍ അനുസരിച്ചായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യം വന്നാല്‍ മത്സരവും നടത്താം. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അഖിലേന്ത്യാ റിട്ടേണിംഗ് ഓഫീസര്‍ നിയമിക്കുന്ന പോളിംഗ് ഓഫീസര്‍മാര്‍ തിരഞ്ഞെടുത്ത ദിവസം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പോളിംഗ് നടത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു.

മുദ്രവച്ച ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെത്തിച്ച് വോട്ടെണ്ണും. ഒരു ബിജെപി ദേശീയ അധ്യക്ഷന് മൂന്ന് വര്‍ഷം വീതം തുടര്‍ച്ചയായി രണ്ട് തവണ മാത്രമേ അധികാരത്തിലിരിക്കാന്‍ കഴിയൂ. 2012 ല്‍ നിതിന്‍ ഗഡ്കരിയെ തുടര്‍ച്ചയായി രണ്ടാം തവണയും പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടപ്പോഴാണ് ഭേദഗതി വരുത്തിയത്. എന്നാല്‍, അവസാന നിമിഷം ഗഡ്കരിയെ മാറ്റി രാജ്നാഥ് സിംഗ് അധ്യക്ഷനായി.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുന്നത് വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. രാജ്‌നാഥ് സിംഗിന് ശേഷം അമിത് ഷായാണ് ബിജെപി ദേശീയ അധ്യക്ഷനായിരുന്നത്. വിനോദ് താവ്ഡെ, സുനില്‍ ബന്‍സാല്‍, ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, വസുന്ധര രാജെ, സഞ്ജയ് ജോഷി തുടങ്ങിയ പേരുകളാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+