പഞ്ചാബിൽ ആര് നേടും? പോളിംഗ് കണക്കിൽ കൂട്ടിക്കിഴിച്ച് പാർട്ടികൾ..സാധ്യതകൾ
ചണ്ഡീഗഡ്; ഇക്കുറി പഞ്ചാബ് ആര് നേടും? പോളിംഗ് ശതമാനത്തിലെ ഇടിവോടെ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആകാംഷയിലാണ് പാർട്ടികൾ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ വർഷത്തെ വോട്ടിംഗ് ശതമാനം കുത്തനെ കുറഞ്ഞിരുന്നു. 72 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിംഗ്.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
ആകെയുള്ള 117 സീറ്റുകളിൽ 69 ഓളം സീറ്റുകൾ ഉൾപ്പെടുന്ന മാൾവ മേഖലയിൽ പോളിംഗ് 5 ശതമാനമാണ് കുറഞ്ഞത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ശക്തികേന്ദ്രം കൂടിയാണ് ഈ പ്രദേശം. പോളിംഗ് കുറഞ്ഞത് ഭരണ തുടർച്ചയുടെ സൂചനയാണെന്നാണ് ഭരണകക്ഷിയായ കോൺഗ്രസ് അവകാശപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം ഉയർന്നതിൽ ആം ആദ്മിയും പ്രതീക്ഷ പുലർത്തുന്നു. എന്നാൽ രാഷ്ട്രീയ വിദഗ്ദരുടെ നിരീക്ഷണം ഇങ്ങനെയാണ്

കോൺഗ്രസിന് അനുകൂലമായി ദളിത് വോട്ടുകൾ നേടിയെടുക്കുന്നതിൽ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി പരാജയപ്പെട്ടുവെന്നാണ് പഞ്ചാബ് സർവ്വകലാശാലയിലെ പൊളിറ്റിക്കൽ വകുപ്പിലെ പ്രൊഫ. അഷുതോഷ് കുമാർ പറയുന്നു. ദളിത് വോട്ടുകൾ സ്വാധീനിക്കാൻ ചന്നിക്ക് സാധിക്കുമായിരുന്നെങ്കിൽ വോട്ടിംഗ് ശതമാനം ഉയരുമായിരുന്നു. ദളിത് വോട്ടുകൾ കൂടുതൽ ഉള്ള ദോബ, മജാ മേഖലകളിൽ ജനം വോട്ട് ചെയ്യാൻ എത്തിയില്ല, പ്രൊഫസർ പറഞ്ഞു.

മാൽവയിൽ കോൺഗ്രസും ആം ആദ്മിയും തമ്മിലാണ് പ്രധാന പോരാട്ടം. ആം ആദ്മിയെ സംബന്ധിച്ച് മാൽവേ മേഖല ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെ 2017 ൽ മികച്ച മുന്നേറ്റം നടത്താൻ ആം ആദ്മിക്ക് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇവിടേയും പോളിംഗ് കുറഞ്ഞു. വോട്ടർമാർ എത്താതിരുന്നതിന്റെ അർത്ഥം അവർ കെജ്‌രിവാളിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നത് പോലും നിർത്തി എന്നാണ്, അഷുതോഷ് പറഞ്ഞു.

35 വയസ്സിന് മുകളിലുള്ളവർ തനിക്ക് വോട്ട് ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രവർത്തിച്ചത്. ദളിത് വോട്ടർമാരുടെ ശക്തി കേന്ദ്രമായ ദോബ മേഖലയിലാണ് ചന്നി പ്രതീക്ഷ പുലർത്തിയത്. എന്നാൽ ഇവിടെ പോളിംഗ് ഇടിഞ്ഞത് ചന്നി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 60 ശതമാനമായിരുന്നു ഇത്തവണ പോളിംഗ്. 2017 ൽ ഇത് 62 ശതമാനമായിരുന്നു. ബി ജെ പിയും കോൺഗ്രസും പ്രത്യേകിച്ച് എ എ പിയും നല്ല ഫലം പ്രതീക്ഷിക്കുന്നത് ജലന്ധർ പോലുള്ള നഗരപ്രദേശങ്ങളിലാണ് വോട്ടിംഗ് കുറഞ്ഞത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിനും അകാലിദളിനും ശക്തമായ സ്വാധീനമുള്ള ഇടമാണ് മജ. ഇവിടെ ഇക്കുറി വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാൾ മൂന്ന് ദിവസത്തിലധികം പ്രദേശത്ത് പ്രചാരണത്തിനായി ചെലവഴിച്ചിരുന്നു.
ഈ മേഖലയിലും വോട്ടിംഗ് ശതമാനത്തിലും മൂന്ന് ശതമാനം കുറവുണ്ടായി. ഈ കണക്കുകൾ കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒരു പക്ഷേ ആം ആം ആദ്മിക്ക് പ്രതീക്ഷയ്ക്ക് വക നൽകാനും സാധ്യത ഉണ്ട്, അശുതോഷ് പറഞ്ഞു.

അതേസമയം പഞ്ചാബ് ഒരു മാറ്റത്തിനായി വോട്ട് ചെയ്തിരുന്നെങ്കിൽ പോളിംഗ് ശതമാനം കനത്തേനെ. എന്നാൽ ശക്തമായ ചതുഷ്കോണ മത്സരം നടന്ന സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ ഫലം എന്താകുമെന്ന് പ്രവചിക്കുക പ്രയാസമാണെന്നാണ് മാധ്യമ പ്രവർത്തകനും പഞ്ചാബിലെ രാഷ്ട്രീയ നിരീക്ഷകനുമായ പങ്കജ് വോഹ്രയുടെ പ്രതികരണം. ദളിത് വിഭാഗം കൂടുതലായി വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന് ഗുണകരമാകും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications