മൂല്യം 7000 കോടി, 2023 ല്‍ 220 കോടി ലാഭം കിട്ടും, എന്നിട്ടും ബിസ്ലേരി ഏറ്റെടുക്കില്ലെന്ന് ഉടമയുടെ മകള്‍
ന്യൂദല്‍ഹി: ബിസ്ലേരി എന്ന ബ്രാന്‍ഡിന് പരിചയപ്പെടുത്തല്‍ ആവശ്യമായി വരില്ല. പച്ചവെള്ളം കുപ്പിയിലാക്കി വിറ്റ് കോടികളുടെ ലാഭം കൊയ്ത കമ്പനിയാണ് ബിസ്ലേരി. ആ ബിസ്ലേരി കമ്പനി ഇന്ന് വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. എന്നാല്‍ മറ്റ് കമ്പനികളുടെ പോലെ നഷ്ടത്തിലായത് കൊണ്ടല്ല ബിസ്ലേരി വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 7000 കോടി രൂപ ആസ്തിയും 220 കോടി രൂപ അടുത്ത വര്‍ഷം ലാഭവം നേടുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനിയാണ് ബിസ്ലേരി.
എന്നാല്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന് കമ്പനി വില്ക്കാന് പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിസ്ലേരിയുടെ ഉടമയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായി രമേഷ് ചൗഹാന്. ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും നോക്കി നടത്താന്‍ ആളില്ലാ എന്നതാണ് 82 കാരനായ രമേഷ് ചൗഹാന് നേരിടുന്ന പ്രതിസന്ധി.

Image Credit: Bisleri Webiste
മകള്‍ ജയന്തി ചൗഹാന് കമ്പനി ഏറ്റെടുത്ത് നടത്തും എന്ന പ്രതീക്ഷയിലായിരുന്നു രമേഷ് ചൗഹാന്. എന്നാല്‍ വെള്ളക്കച്ചടവത്തിന് താല്പര്യമില്ല എന്നാണ് ജയന്തി ചൗഹാന്റെ നിലപാട്. 1940 ല്‍ ജനിച്ച രമേഷ് കഴിഞ്ഞ ആറ് പതിറ്റാണ്ടായി മിനറല്‍ വാട്ടര്‍ ബോട്ടിലിലാക്കി വില്‍ക്കുന്നുണ്ട്. തംബ്സ്അപ്പ്, ഗോള്‍ഡ് സ്പോട്ട്, സിട്ര, മാസ, ലിംക തുടങ്ങിയ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുകയും പിന്നീട് കൊക്കകോള പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് വില്‍ക്കുകയുമായിരുന്നു രമേഷ് ചൗഹാന്.

രമേഷ് ചൗഹാന്റെ ഭാര്യ സൈനബയാണ് കമ്പനിയുടെ ഡയറക്ടര്‍. മകള്‍ ജയന്തി ചൗഹാന് കമ്പനിയുടെ വൈസ് ചെയര്‍മാനാണ്. പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്സില്‍ ബിരുദം നേടിയിട്ടുള്ള ജയന്തി ചൗഹാന് ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ നിന്ന് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാഷന്‍ സ്റ്റൈലിംഗും ചെയ്തിട്ടുണ്ട്.

ലണ്ടനില്‍ നിന്ന് ഫാഷന്‍ സ്റ്റൈലിംഗും ഫോട്ടോഗ്രാഫിയും പഠിച്ച ജയന്തി 24-ാം വയസിലാണ് ബിസ്ലേരിയില്‍ എത്തുന്നത്. കമ്പനിയുടെ ഓട്ടോമേഷനിലും ജയന്തി പ്രധാന പങ്ക് വഹിച്ചു. ഇപ്പോള്‍ 37 വയസായി. വിപണനത്തിലും ബ്രാന്‍ഡിംഗിലും വലിയ സംഭാവന നല്കിയ ആളാണ് ജയന്തി എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തീക്ഷ്ണമായ സഞ്ചാരി, മൃഗസ്നേഹി, അമേച്വര്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ജയന്തിക്ക് താല്പര്യമുണ്ട്.

എന്നാല്‍ വര്‍ഷം നൂറുകണക്കിന് കോടികള്‍ വിറ്റുവരവുള്ള കമ്പനി ഏറ്റെടുക്കാനില്ല എന്നാണ് ജയന്തി പറയുന്നത്. ജയന്തിയുടെ ഈ തീരുമാനമാണ് കമ്പനി വില്‍ക്കുന്നതിലേക്ക് രമേഷ് ചൗഹാനെ പ്രേരിപ്പിച്ചത്. അതേസമയം ബിസ്ലേരി ഏറ്റെടുക്കുന്ന കമ്പനിക്ക് ഭരണം കൈമാറുന്നതിന് മുമ്പ് നിലവിലെ മാനേജ്മെന്റ് രണ്ട് വര്‍ഷത്തേക്ക് തുടരും. എന്നാല്‍ കമ്പനിയില്‍ ഒരു ന്യൂനപക്ഷ ഓഹരി പോലും നിലനിര്‍ത്തില്ല എന്നാണ് രമേഷ് ചൗഹാന് പറയുന്നത്.

1965 ല്‍ മുംബൈയില്‍ ആണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അന്ന് അഅതൊരു ഇറ്റാലിയന്‍ ബ്രാന്‍ഡായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാല് ലക്ഷം രൂപയ്ക്ക് പാര്‍ലെ കമ്പനിയുടെ ഉടമകളായ ചൗഹാന് ബ്രദേര്‍സ് ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കമ്പനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ബിസ്ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു. 1993 ല്‍ തം്സ് അപ്, ഗോള്‍ഡ് സ്പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ അറ്റ്ലാന്റ ആസ്ഥാനമായ കമ്പനിക്ക് നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications