കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 പാര്‍ട്ടികള്‍... യുപിയില്‍ അഖിലേഷിന്റെ തന്ത്രം ഇങ്ങനെ...ജാതി വോട്ടുകളെ ഒപ്പം ചേര്‍ത്ത് സമാജ് വാദി

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ അഖിലേഷിന്റെ ചാണക്യ തന്ത്രം | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച് അഖിലേഷ് യാദവ്. മായാവതിയെ ദേശീയ തലത്തിലെ കാര്യങ്ങള്‍ക്കായി നിയോഗിച്ച അഖിലേഷ് സംസ്ഥാന രാഷ്ട്രീയത്തെ ഒന്നാകെ കൈയ്യിലെടുത്തിരിക്കുകയാണ്. ബിജെപിക്കെതിരെ ജാതി സമവാക്യം ചേര്‍ത്തുള്ള രാഷ്ട്രീയ കളിയാണ് അഖിലേഷ് ആരംഭിക്കുന്നത്. ഇത് അടുത്ത കാലത്ത് ഒരുപാര്‍ട്ടിയും നടത്താത്ത കാര്യമാണ്.

മൂന്ന് പ്രാദേശിക അഖിലേഷ് മഹാസഖ്യത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കില്‍ വലിയൊരു ചലനം ഉണ്ടാക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ദളിത്-ജാട്ട് വോട്ടുബാങ്കുകളെ സമന്വയിപ്പിച്ചുള്ള പരീക്ഷണവും ഒരുവശത്ത് അഖിലേഷ് നടത്തുന്നുണ്ട്. ഇത് കൃത്യമായ ഫോര്‍മുലയായാല്‍ ബിജെപിയുടെ കോര്‍ വോട്ടുബാങ്ക് പാടെ തകര്‍ന്ന് പോകും.

മൂന്ന് പാര്‍ട്ടികള്‍

മൂന്ന് പാര്‍ട്ടികള്‍

നിഷാദ് പാര്‍ട്ടി, ജാന്‍വാദി പാര്‍ട്ടി, രാഷ്ട്രീയ സമന്താദള്‍ എന്നീ പാര്‍ട്ടികളാണ് സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനൊപ്പം ചേര്‍ന്നത്. ഇവര്‍ ചേര്‍ന്നതോടെ ജാതി സമവാക്യം ഉപയോഗിച്ചുള്ള രാഷ്ട്രീയത്തിനാണ് അഖിലേഷ് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലെ തന്ത്രപ്രധാനമായ നിരവധി മേഖലകളില്‍ ഇവര്‍ക്ക് കൃത്യമായ സ്വാധീനം ഈ പാര്‍ട്ടികള്‍ക്കുണ്ട്. 2014ല്‍ ബിജെപി ഇത് തിരിച്ചറിഞ്ഞതാണ്.

 ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

ബിജെപി അപ്‌നാദളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത് അത്തരമൊരു നീക്കമായിരുന്നു. ഇവര്‍ക്ക് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലുള്ള സ്വാധീനം വളരെ ശക്തമാണ്. അതേസമയം ഇത് അഖിലേഷ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മായാവതിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ജാതി സമവാക്യം കൂട്ടിച്ചേര്‍ക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് അഖിലേഷ് ഇത് ഏറ്റെടുത്തത്. ദേശീയ തലത്തിലെ ചര്‍ച്ചകള്‍ മായാവതിയും ഏറ്റെടുക്കും.

കിഴക്കന്‍ യുപിയില്‍ പൊടിപാറും

കിഴക്കന്‍ യുപിയില്‍ പൊടിപാറും

കിഴക്കന്‍ യുപിയാണ് ഈ മൂന്ന് പാര്‍ട്ടികളുടെയും സ്വാധീന കേന്ദ്രം. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇത് പ്രിയങ്ക ഗാന്ധിയുടെ ചുമതലയുള്ള മേഖലയാണ്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരും കിഴക്കന്‍യുപിയിലാണ്. ഇവര്‍ക്ക് പല മണ്ഡലങ്ങളിലെയും വോട്ടുകള്‍ ഭിന്നിക്കാന്‍. കോണ്‍ഗ്രസ് കൂടി വരുന്ന സാഹചര്യത്തില്‍ ഹബിജെപിക്ക് ഇവിടെ കടുത്ത ഭീഷണിയാണ് ഉള്ളത്.

ദളിത് ജാട്ട് വോട്ടുകള്‍

ദളിത് ജാട്ട് വോട്ടുകള്‍

യുപിയില്‍ മുസ്ലീം വോട്ടിന് പുറമേ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് ദളിത് ജാട്ട് വോട്ടുകള്‍. ഇത് പ്രിയങ്ക തിരിച്ചറിഞ്ഞാണ് വാരണാസിയിലേക്ക് ബോട്ടുയാത്ര നടത്തിയത്. ഇതുവഴി മീന്‍പിടുത്തക്കാരുടെയും മറ്റ് പിന്നോക്ക മേഖലയിലുള്ളവരുടെയും വോട്ടുകള്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ ജാട്ട് ദളിത് വോട്ടുകള്‍ ഒന്നിപ്പിച്ചുള്ള തന്ത്രമാണ് അഖിലേഷ് പയറ്റുന്നത്. ഇത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

അഖിലേഷിന്റെ ചാണക്യ തന്ത്രം

അഖിലേഷിന്റെ ചാണക്യ തന്ത്രം

അഖിലേഷിന്റെ ചാണക്യ തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസിനെ പോലെയല്ല, ഈ മൂന്ന് പാര്‍ട്ടികളുടെയും വോട്ടുബാങ്ക് എസ്പിക്കും ബിഎസ്പിക്കും പല മണ്ഡലത്തിലും ഗുണം ചെയ്യും. നിഷാദ് പാര്‍ട്ടിക്ക് മീന്‍പിടുത്തക്കാരുടെയും ബോട്ട് തൊഴിലാളികളുടെയും ഇടയില്‍ വന്‍ സ്വാധീനമുണ്ട്. ജാന്‍വാദി പാര്‍ട്ടിക്ക് ചൗഹാന്‍ വിഭാഗത്തില്‍ വലിയ സ്വാധീനമുണ്ട്. ഇവര്‍ പിന്നോക്ക വിഭാഗമാണ്. ഒബിസി വോട്ടുകളും മഹാസഖ്യത്തിനൊപ്പം നില്‍ക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ അടുത്ത മാസ്റ്റര്‍ സ്‌ട്രോക്ക്.... പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട്!!കോണ്‍ഗ്രസിന്റെ അടുത്ത മാസ്റ്റര്‍ സ്‌ട്രോക്ക്.... പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട്!!

English summary
why akhilesh yadav opened doors to 3 tiny regional parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X