Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് സ്വന്തം പേരില്‍ ഓഹരികൾ കൈവശം വച്ചു?: രാഹുലിനോട് ഇഡി ചോദിക്കാനിടയുള്ള 8 ചോദ്യങ്ങള്‍

ദില്ലി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ദില്ലിയിലെ എന്‍ഫോഴ്സ്മെനെ്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് തുടരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽ) നിയമത്തിലെ സെക്ഷൻ 50 പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടർ രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുമെന്നും ഒരു ഡെപ്യൂട്ടി ഡയറക്ടർ ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിക്കുമെന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് അറിയിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ ചോദ്യവും ഉത്തരവും രേഖപ്പെടുത്തും. അതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധിയോട് ചോദിക്കാനിടയുള്ള ചോദ്യങ്ങളുടെ പട്ടികയും ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

rahulgandhi-1

രാഹുൽ ഗാന്ധിയോട് ചോദിക്കാനിടയുള്ള ചോദ്യങ്ങളുടെ ലിസ്റ്റ്.

1. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിലെ നിങ്ങളുടെ സ്ഥാനം എന്തായിരുന്നു?

2. യംഗ് ഇന്ത്യ ലിമിറ്റഡുമായി നിങ്ങൾ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?

3. എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പേരിൽ ഓഹരികൾ കൈവശം വച്ചത്?

4. മുൻ ഓഹരി ഉടമകളുമായി നിങ്ങൾ ഒരു മീറ്റിംഗ് നടത്തിയിരുന്നോ? ഇല്ലെങ്കിൽ എന്തുകൊണ്ട് നടത്തിയില്ല?

5. എന്തുകൊണ്ടാണ് കോൺഗ്രസ് യംഗ് ഇന്ത്യ ലിമിറ്റഡിന് വായ്പ നൽകാൻ തീരുമാനിച്ചത്?

6. എന്തുകൊണ്ടാണ് കോൺഗ്രസ് നാഷണൽ ഹെറാൾഡിനെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിച്ചത്?

7. കോൺഗ്രസ് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകാമോ?

8. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും നാഷണൽ ഹെറാൾഡിന്റെയും ആസ്തികളുടെ വിശദാംശങ്ങൾ നൽകാമോ?

സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍

ഡൽഹിയിലെ ഇഡി ഓഫീസിലെ ഇന്നത്തെ ചോദ്യം ചെയ്യൽ 4-6 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച കൂടുതൽ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധിയെ വീണ്ടും. വിളിപ്പിച്ചേക്കും. കേസില്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡി നോട്ടീസ് നല്‍കയിരുന്നു. കൊവിഡ്-19 സംബന്ധമായ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23 ന് കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകും.

നേരത്തെ പ്രവർത്തകർക്കൊപ്പം വന്‍ റാലിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധി അക്ബർ റോഡിലെ എ ഐ സി സി ഓഫീസില്‍ നിന്നും ഇഡി ഓഫിസിലേക്ക് എത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ദിഗ്‌വിജയ സിംഗ്, പി ചിദംബരം, ജയറാം രമേഷ്, സച്ചിൻ പൈലറ്റ്, മുകുൾ വാസ്‌നിക്, ഗൗരവ് ഗൊഗോയ് എന്നിവരും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിചേർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+