കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമപ്രകാരം ബലാല്‍സംഗം; വിദേശരാജ്യങ്ങള്‍ നിരോധിച്ചിട്ടും!! ഇന്ത്യയില്‍ ആകാമെന്ന് കേന്ദ്രമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിയമപ്രകാരം ബലാല്‍സംഗത്തിന് അനുമതിയുണ്ട് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. പോലീസും കോടതിയും സ്ത്രീയുടെ കുടുംബാംഗങ്ങളും ആരും തടസമാകാത്ത ബലാല്‍സംഗം. ഇതിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട് വരുന്നുണ്ടിപ്പോള്‍. ബലാല്‍സംഗം കുറ്റകരല്ല എന്ന് തെറ്റിദ്ധരിക്കാന്‍ വരട്ടെ. വിവാഹ ശേഷം ഭാര്യയുമായി നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തന്നെയാണ് ഇവിടെ വിഷയം.
ഭാര്യയ്ക്ക് താല്‍പ്പര്യമില്ലെന്നിരിക്കെ ഭര്‍ത്താവ് ബന്ധപ്പെടുന്നത് ബലാല്‍സംഗമാണെന്നതാണ് വാദം. വിഷയം ഏറെ ചര്‍ച്ചയാകുകയാണ് രാജ്യത്ത്. ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ പരമാര്‍ശവും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നിരവധി വിദേശരാജ്യങ്ങളില്‍ ഇത്തരം സെക്‌സും ബലാല്‍സംഗത്തിന്റെ പരിധിയില്‍പ്പെടും. ഈ വിഷയത്തിലെ ചര്‍ച്ചകള്‍ ഇങ്ങനെ....

വിവാഹിതരായ സ്ത്രീയും പുരുഷനും

വിവാഹിതരായ സ്ത്രീയും പുരുഷനും

ഇന്ത്യയില്‍ വിവാഹത്തിന് വന്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. വിവാഹിതരായ സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആരും ചോദ്യം ചെയ്യാറുമില്ല. വിവാഹം ലൈംഗികത നിയമപ്രകാരമാക്കുന്ന നടപടിയാണെന്നും ചിലര്‍ നിര്‍വചിക്കാറുണ്ട്. ഭാര്യയുടെ അടുത്ത് ലൈംഗിക ദാഹം തീര്‍ക്കാന്‍ അവരുടെ അനുമതി ചോദിക്കാത്ത സാഹചര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

നിരവധി രാജ്യങ്ങളില്‍ കുറ്റകൃത്യം

നിരവധി രാജ്യങ്ങളില്‍ കുറ്റകൃത്യം

നിരവധി വികസിത രാജ്യങ്ങളില്‍ ഭാര്യയുമായി നിര്‍ബന്ധപൂര്‍വം സെക്‌സിലേര്‍പ്പെടുന്നത് കുറ്റകരമാണ്. വിവാഹത്തിന് ശേഷമുള്ള ഭര്‍ത്താവിന്റെ ബലാല്‍സംഗമായിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ബലാല്‍സംഗങ്ങള്‍ തടയുന്നതിന് നിയമങ്ങളില്ലെന്നതാണ് വാസ്തവം.

 രീതികളിലെ വ്യത്യാസം

രീതികളിലെ വ്യത്യാസം

വിവാഹം കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിന്റെ എല്ലാ ലൈംഗിക ആവശ്യങ്ങള്‍ക്കും വഴങ്ങണമെന്ന രീതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. പക്ഷേ ഇന്ത്യയിലെ സാഹചര്യം പാശ്ചാത്യ നാടുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് വാദിക്കുന്നവരും കുറവല്ല. സമാനമായ അഭിപ്രായം തന്നെയാണ് കേന്ദ്രമന്ത്രി ഹരിഭായ് ചൗധരിക്കുമുള്ളത്.

മന്ത്രി പറയുന്നത് ഇങ്ങനെ

മന്ത്രി പറയുന്നത് ഇങ്ങനെ

ഇന്ത്യയില്‍ ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചൗധരി പറയുന്നു. വിവാഹത്തിന് ഇന്ത്യയില്‍ മഹനീയ സ്ഥാനം നല്‍കുന്നുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് ഭാര്യ ജീവിക്കുന്നതാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യമെന്നും മന്ത്രി വിശദീകരിക്കുന്നു. മറിച്ചുള്ള വാദങ്ങള്‍ക്ക് രാജ്യത്ത് ബലം കിട്ടില്ലെന്നും മന്ത്രി സൂചിപ്പിക്കുന്നു.

അധികാരം പങ്കുവയ്ക്കല്‍

അധികാരം പങ്കുവയ്ക്കല്‍

സ്ത്രീകളുമായി അധികാരം പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ചിലര്‍ ഇത്തരം ക്രൂരതകള്‍ കുറ്റകൃത്യമാക്കുന്നതിനെതിരെ രംഗത്തുവരുന്നതെന്ന് ഐസിആര്‍ഡബ്ല്യുവിലെ ഗ്രൂപ്പ് ഡയറക്ടര്‍ പ്രിയ നന്ദ അഭിപ്രായപ്പെടുന്നു. ഭാര്യയ്ക്ക് താല്‍പ്പര്യമില്ലെന്നിരിക്കെ നിര്‍ബന്ധിച്ച് സെക്‌സിലേര്‍പ്പെടുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അത് ബലാല്‍സംഗം തന്നെയാണെന്നും പ്രിയ നന്ദ പറയുന്നു.

എന്താണ് ബലാല്‍സംഗം

എന്താണ് ബലാല്‍സംഗം

ഇക്കാര്യം അംഗീകരിക്കുന്നല്ലെങ്കില്‍ ബലാല്‍സംഗം എന്താണെന്ന് വ്യക്തമാക്കേണ്ടി വരും. ഒരു സ്ത്രീയെ വിവാഹം ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ എന്തും ചെയ്യാന്‍ പുരുഷന് അനുമതി നല്‍കുന്നത് വിവേചനപരമാണ്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും പ്രിയ നന്ദ പറയുന്നു.

ഹൈക്കോടിയുടെ നിരീക്ഷണം

ഹൈക്കോടിയുടെ നിരീക്ഷണം

ഭാര്യയെ ക്രൂരമായി ലൈംഗികതയ്ക്ക് വിധേയമാക്കുന്നത് കുറ്റകരമാക്കേണ്ടതാണ് എന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞാഴ്ച നിരീക്ഷിച്ചത്. വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന വീക്ഷണം മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക നിയമസാമാജികര്‍ക്ക് വേണ്ടെന്നും കോടതി പറഞ്ഞു.

യമന്‍ തിരിച്ചടിക്കുന്നു; സൗദിയും യുഎഇയും ഒറ്റപ്പെടും!! ജര്‍മനി നീക്കം തുടങ്ങി, ഖത്തറിന് ആശ്വാസംയമന്‍ തിരിച്ചടിക്കുന്നു; സൗദിയും യുഎഇയും ഒറ്റപ്പെടും!! ജര്‍മനി നീക്കം തുടങ്ങി, ഖത്തറിന് ആശ്വാസം

English summary
Why isn’t marital rape a criminal offence in India? While most of the developed world has penalized marital rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X