ഫയാസ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന വിവരം മാതാപിതാക്കള്‍ മറച്ച് വെച്ചു, എന്തിനായിരുന്നു അത്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഷോപ്പിയാനില്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈനികന്‍ ഉമര്‍ ഫയാസ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന വിവരം മാതാപിതാക്കള്‍ പുറത്ത് പറയാന്‍ ഭയപ്പെട്ടിരുന്നു. ഡോക്ടറായി ജോലി നോക്കിയിരുന്ന ഫയാസ് അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് ആര്‍മിയില്‍ ജോയില്‍ ചെയ്തത്. എന്നാല്‍ നാട്ടുകാര്‍ ഫയസിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുംബൈയില്‍ ഡോക്ടറായി ജോലി നോക്കുകയാണെന്ന് മാതാപിതാക്കള്‍ പറയും.

ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് ഫയാസിനെ ഭീകരര്‍ തട്ടികൊണ്ട് പോയത്. പിന്നീട് ഷോപ്പിയാനില്‍ നിന്നാണ് വെടിയേറ്റ നിലയില്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് ഫയാസിനെ കാണതായെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സൈന്യത്തില്‍ വിവരം അറിയിച്ചിരുന്നില്ല. ഫയാസ് മോചിതനായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

 army-09

സൈനികനെ വധിച്ചതിന് പിന്നില്‍ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദീനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സൈന്യത്തിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമെ ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളു.

English summary
Why Lt Fayaz's parents concealed he was in Indian Army.
Please Wait while comments are loading...