കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യം

Google Oneindia Malayalam News

ജയ്പൂര്‍: ഒരു മാസത്തിലധികമായി രാജസ്ഥാന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ആശങ്കയില്‍ നിര്‍ത്തിയിരുന്ന പ്രശ്‌നമാണ് സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം. കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും അശോക് ഗെഹ്ലോട്ടുമായി ഒത്തുപോകില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് ഗെഹ്ലോട്ട് സര്‍ക്കാരും സച്ചിന്‍ പൈലറ്റും സ്വീകരിച്ച ഓരോ നിയമ നടപടികളും അകല്‍ച്ച വര്‍ധിപ്പിച്ചു.

ഇതിനിടയില്‍ ബിജെപിയും ബിഎസ്പിയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അകല്‍ച്ച വര്‍ധിച്ചിരിക്കെയാണ് തിങ്കളാഴ്ച കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞത്. സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തി. സോണിയ ഗാന്ധിയെ കാണാനും തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണങ്ങള്‍ മറ്റു ചിലതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഹുലുമായി ചര്‍ച്ച നടത്തി

രാഹുലുമായി ചര്‍ച്ച നടത്തി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം തുടങ്ങിയെന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് രാഹുലിനെയും പ്രിയങ്കയെയും കണ്ടു. പൈലറ്റിന്റെ ആവശ്യങ്ങള്‍ ഇവര്‍ സോണിയ ഗാന്ധിയെ അറിയിക്കും. മൂന്ന് ആവശ്യങ്ങളാണ് പൈലറ്റ് പ്രധാനമായും ഉന്നയിച്ചത്.

കേസ് അന്വേഷണം നിര്‍ത്തിവച്ചു

കേസ് അന്വേഷണം നിര്‍ത്തിവച്ചു

അതേസമയം, ഇത്രയും കാലം ഉടക്കി നിന്നിരുന്ന സച്ചിന്‍ പൈലറ്റിനെ എങ്ങനെയാണ് വീണ്ടും ചര്‍ച്ചയുടെ വഴിയില്‍ എത്തിച്ചത് എന്ന കാര്യമാണ് പ്രധാനം. അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടികള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ലഘൂകരിച്ചു. ഇതിന്റെ പ്രകടമായ ഉദാഹരമാണ് രാജ്യദ്രോഹ കേസ് പിന്‍വലിച്ചത്.

മൂന്ന് കേസുകള്‍ ഒഴിവാക്കി

മൂന്ന് കേസുകള്‍ ഒഴിവാക്കി

രാജസ്ഥാന്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂുപ്പാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതി അന്വേഷിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച സംഭവിച്ചത്

വെള്ളിയാഴ്ച സംഭവിച്ചത്

രാജ്യദ്രോഹ കേസ് അവസാനിപ്പിച്ചതോടെ സച്ചിന്‍ പൈലറ്റ് വീണ്ടും അനുനയത്തിന്റെ പാതയിലേക്ക് വരികയായിരുന്നു. വെള്ളിയാഴ്ചയാണ് ഈ കേസുകൡലെ അന്വേഷണം മതിയാക്കിയത്. സച്ചിന്‍ പൈലറ്റിനും സംഘത്തിനുമെതിരെ ശക്തമായ നടപടി വേണമെന്ന് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വിട്ടുവീഴ്ച.

 ഹൈക്കമാന്റ് ഉറപ്പ് കൊടുത്തു

ഹൈക്കമാന്റ് ഉറപ്പ് കൊടുത്തു

പൈലറ്റിനും സംഘത്തിനുമെതിരെ യാതൊരു പ്രതികാര നടപടിയുമുണ്ടാകില്ലെന്ന് ഹൈക്കമാന്റ് ഉറപ്പ് കൊടുത്തു. അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നവരുടെ ഇക്കാര്യത്തിലുള്ള ആവശ്യം ഹൈക്കമാന്റ് തള്ളി. അനാവശ്യമായി വിവാദം നീട്ടി കൊണ്ടുപോകരുതെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം.

പുനഃപ്പരിശോധനയ്ക്ക് തയ്യാറെന്ന് ഗെഹ്ലോട്ട്

പുനഃപ്പരിശോധനയ്ക്ക് തയ്യാറെന്ന് ഗെഹ്ലോട്ട്

എല്ലാ കാര്യങ്ങളിലും പുനഃപരിശോധനക്ക് തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് വ്യക്തമാക്കാന്‍ കാരണവും ഹൈക്കമാന്റിന്റെ ഇടപെടലാണ്. ഈ മൂന്ന് കാര്യങ്ങള്‍ ഹൈക്കമാന്റ് സാധ്യമാക്കിയതോടെയാണ് സച്ചിന്‍ പൈലറ്റ് ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇന്ന് അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.

പൈലറ്റിന് മൂന്ന് ആവശ്യങ്ങള്‍

പൈലറ്റിന് മൂന്ന് ആവശ്യങ്ങള്‍

മൂന്ന് ആവശ്യങ്ങളാണ് സച്ചിന് പൈലറ്റ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുന്നില്‍ വച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൈലറ്റ് രാഹുല്‍-പ്രിയങ്ക എന്നിവരെ കണ്ടത്. ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും രണ്ടുതവണ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

പൈലറ്റിന് മുഖ്യമന്ത്രിയാകണം

പൈലറ്റിന് മുഖ്യമന്ത്രിയാകണം

ഭാവിയില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്ന് പരസ്യ പ്രസ്താവന നടത്തണം. അല്ലെങ്കില്‍ തന്റെ പക്ഷത്തുള്ള രണ്ടു പേരെ ഉപമുഖ്യമന്ത്രിമാരാക്കണം. അല്ലെങ്കില്‍ തന്റെ പക്ഷത്തുള്ളവര്‍ക്ക് മന്ത്രിസഭ, ട്രസ്റ്റ്, ബോര്‍ഡ്, കോര്‍പറേഷന്‍ ചുമതല നല്‍കണം- ഇക്കാര്യങ്ങളാണ് പൈലറ്റ് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങള്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോസ്റ്റ്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോസ്റ്റ്

പൈലറ്റിന് ദില്ലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോസ്റ്റ് നല്‍കണം, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രകടന പത്രികയും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് പരസ്യമായ പ്രഖ്യപിക്കണം എന്ന ആവശ്യവും പൈലറ്റ് മുന്നോട്ടുവച്ചു. എന്നാല്‍ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ എന്നീ പോസ്റ്റുകളില്‍ തിരിച്ചെത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്നും രാഹുല്‍ പറഞ്ഞു.

സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യും

സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യും

തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഗെഹ്ലോട്ട് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യാമെന്ന് പൈലറ്റ് വിഭാഗം ഉറപ്പ് നല്‍കിയത്രെ. അടുത്ത വെള്ളിയാഴ്ചയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഈ പശ്ചാത്തലത്തിലാണ് തിടുക്കത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

അന്തിമ തീരുമാനം സോണിയയുടേത്

അന്തിമ തീരുമാനം സോണിയയുടേത്

സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോയി. സോണിയ ഗാന്ധിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സച്ചിന്‍ പൈലറ്റിനെ കൂടെ നിര്‍ത്തണമെന്ന് തന്നെയാണ് സോണിയ ഗാന്ധിയുടെയും നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...

English summary
Why Sachin Pilot is Talking to Rahul Gandhi and Priyanka Gandhi Again; Three Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X