എസ്പി ഉത്തര്‍പ്രദേശില്‍ എന്തുകൊണ്ട് തോറ്റു? അഖിലേഷ് ശക്തനായിരുന്നു പക്ഷേ... കാരണം പറഞ്ഞ് പ്രശാന്ത്
ദില്ലി: ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ തോല്‍വി. പലരും അവര്‍ ശക്തമായ വെല്ലുവിളിയാകും ബിജെപിക്ക് എന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ എസ്പിക്ക് യുപിയില്‍ പിഴച്ചതിന്റെ കാരണങ്ങള്‍ പറയുകയാണ് തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍. ബിജെപിയുടെ വാദങ്ങളെ പ്രതിരോധിക്കാന്‍ പറ്റുന്ന എതിര്‍ വാദങ്ങള്‍ ഉണ്ടാക്കാന്‍ എസ്പിക്ക് സാധിച്ചില്ലെന്ന് പ്രശാന്ത് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ചത് നോക്കൂ. പ്രതിപക്ഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുമ്പ് വിശ്വാസമുള്ള ഒരു നേതാവിനെ അവതരിപ്പിക്കാനായില്ല. ഒപ്പം ശക്തമായൊരു മറുവാദവും, ശക്തമായ പാര്‍ട്ടിയും ഉണ്ടായിരുന്നെങ്കില്‍ പ്രചാരണത്തെ നയിക്കാനാവും. ബിജെപിയെ വീഴ്ത്താന്‍ അതിലൂടെ സാധിക്കുമെന്നും പ്രശാന്ത് പറയുന്നു.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രചാരണത്തില്‍ ഇതെല്ലാം മിസിംഗായിരുന്നു എന്നും പ്രശാന്ത് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് മാത്രം വന്ന് പ്രചാരണം നടത്തി വിജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വന്‍ അബദ്ധമായിരിക്കുമെന്നും പ്രശാന്ത് പറഞ്ഞു. യുപിയില്‍ പ്രതിപക്ഷത്തിന് എസ്പിയുടെ രൂപത്തില്‍ ശക്തമായൊരു പാര്‍ട്ടി ഉണ്ടായിരുന്നു. അഖിലേഷിനെ പോലെ ജനങ്ങള്‍ സ്വീകരിക്കുന്ന ഒരു മുഖവുമുണ്ടായിരുന്നു. എന്നാല്‍ ഒരു സംഗതി മാത്രമില്ലായിരുന്നു. ബിജെപിയെ പ്രതിരോധിക്കാനുള്ള ഒരു വാദം രൂപപ്പെടുത്തുന്നതില്‍ അഖിലേഷ് അടക്കമുള്ളവര്‍ പരാജയപ്പെട്ടെന്നും പ്രശാന്ത് പറയുന്നു.
യോഗിയെയും മോദിയെയും യുപിയില്‍ പരാജയപ്പെടുത്താന്‍ എസ്പിക്ക് അവരുടേതായ ഒരു അജണ്ടയില്ലായിരുന്നു. അതില്ലാതെ ഇവരെ വീഴ്ത്താന്‍ സാധിക്കില്ല. പ്രചാരണത്തില്‍ ജനങ്ങളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്ന ഒന്നുമില്ല. തിരഞ്ഞെടുപ്പ് റാലികളെ പ്രചാരണമായി കാണുന്ന അബദ്ധം ഇനിയും കാണിക്കരുതെന്നും പ്രശാന്ത് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ പരമ്പരാഗ രീതിയാണ് പിന്തുടരുന്നത്. രണ്ടോ മൂന്നോ മാസം മുമ്പ് ചാടിയെഴുന്നേറ്റ്, ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാം എന്ന് പറയുന്നത് ഇനി നടക്കില്ല. അത് എത്ര വലിയ നേതാവാണെങ്കിലും വിലപ്പോവില്ല. എത്ര ശക്തമായ പാര്‍ട്ടിയാണെങ്കില്‍ അങ്ങനെ തന്നെയാണ്. 200 റാലികള്‍ നടത്തിയത് കൊണ്ടൊന്നും ബിജെപിയെ വീഴ്ത്താന്‍ സാധിക്കില്ല. ആ ഒരു രീതി മാറ്റം. അതിന് തെളിവുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.
ബിജെപി എന്ന പാര്‍ട്ടി എപ്പോഴും തിരഞ്ഞെടുപ്പ് നടത്താമെന്ന രീതിയിലാണ്. അവര്‍ എപ്പോഴും സജ്ജമാണ്. അങ്ങനെയുള്ളപ്പോള്‍ മറ്റുള്ളവര്‍ സജ്ജമാകാതിരുന്നാല്‍ എങ്ങനെയാണ് വിജയിക്കുകയെന്നും പ്രശാന്ത് ചോദിക്കുന്നു. ബംഗാളില്‍ മമത ബാനര്‍ജിയെന്ന ശക്തയായ നേതാവുണ്ടായിരുന്നു. അവിടെ പാര്‍ട്ടിയും അതിശക്തമായിരുന്നു. അവര്‍ എളുപ്പത്തില്‍ ബിജെപിയെ തകര്‍ത്തെന്നും മമത പറഞ്ഞു. ഒറ്റ പാര്‍ട്ടി സമ്പദ്രായത്തിലേക്കല്ല നമ്മള്‍ പോകുന്നത്. ബിജെപിക്ക് ഇന്നും ഇന്ത്യയുടെ 50 ശതമാനം മാത്രമാണ് ഭരിക്കാന്‍ സാധിക്കുന്നത്. അതിലും കൂടുതല്‍ ഇല്ല. ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം എടുത്താല്‍ പോലും അവര്‍ 50 ശതമാനത്തില്‍ താഴെയാണെന്നും പ്രശാന്ത് പറഞ്ഞു.












Click it and Unblock the Notifications