
ഷിന്‍ഡെക്കും ഫഡ്‌നാവിസിനുമൊപ്പം ഡിന്നര്‍, ഫഡ്‌നാവിസിന്റെ സുഹൃത്തിന് പിന്തുണ; പവാര്‍ എങ്ങോട്ട്?
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ബുധനാഴ്ച മുംബൈയില്‍ ഡിന്നറിനായി കൂടിക്കാഴ്ച നടത്താന്‍ മൂവരും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഇതില്‍ രാഷ്ട്രീയമില്ല എന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂടിക്കാഴ്ച മാത്രമാണ് എന്നുമാണ് ഇരുപക്ഷത്ത് നിന്നുമുള്ള വിശദീകരണം. ക്രിക്കറ്റ് ആഘോഷമാക്കാന്‍ വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഒത്തുചേരുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ഏകനാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാര്‍ എന്നിവരും മറ്റുള്ളവരും ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗാര്‍വെയര്‍ ക്ലബ്ബില്‍ അത്താഴത്തിനായി ഒത്തുകൂടും എന്നാണ് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നത്. എം സി എ വളരെ അഭിമാനകരമായ അസോസിയേഷനാണ്, ഫഡ്നാവിസിന്റെയും പവാറിന്റെയും അത്താഴ പദ്ധതികള്‍ എംസിഎയുമായി ബന്ധപ്പെട്ടതാണ്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി

ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ല, തികച്ചും കായികപരമായ കൂടിക്കാഴ്ച മാത്രമാണ് ഇത് എന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത സഹായി പറഞ്ഞു. അതേസമയം എം സി എ തെരഞ്ഞെടുപ്പില്‍ ഫഡ്‌നാവിസിന്റെ അടുത്ത സുഹൃത്തായ അമോല്‍ കാലെയ്ക്കായി ശരദ് പവാര്‍ പ്രചരണത്തിനിറങ്ങും എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 20-ന് നടക്കുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അമോല്‍ കാലെ ഫഡ്‌നാവിസിന്റെ സ്‌കൂള്‍ കാലം തൊട്ടുള്ള സുഹൃത്താണ്. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് താരം സന്ദീപ് പാട്ടീലിനെതിരെയാണ് അമോല്‍ കാലെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ അമോല്‍ കാലെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പവാര്‍ എതിര്‍ത്തിരുന്നു.
'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും

നേരത്തെ ബി ജെ പി സഹായാത്രകനായ ആശിഷ് ഷെലാറിനെ പവാര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഷെലാര്‍ ബി സി സി ഐ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടതോടെ എം സി എ സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു. ഇതാണ് അമോല്‍ കാലെയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വഴിയൊരുക്കിയത്.

അതേസമയം കാലെയ്‌ക്കെതിരെ മത്സരിക്കുന്ന സന്ദീപ് പാട്ടീലും ശരദ് പവാറും ഒരേ പാനലില്‍ പെട്ടവരായിരുന്നു എന്നതാണ് ശ്രദ്ധേയം. സന്ദീപ് പാട്ടീല്‍ പവാര്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ പവാര്‍ പിന്നീട് തന്റെ ഗ്രൂപ്പിനെ ബി ജെ പി നേതാവ് ആശിഷ് ഷെലാറുമായി ലയിപ്പിച്ചു. ഇതോടെ, പാട്ടീല്‍ സ്വന്തം പാനല്‍ രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുയായിരുന്നു.