സുവേന്ദു എന്തുകൊണ്ട് മിണ്ടിയില്ല; ബംഗാളിനെ അപമാനിച്ചപ്പോള്‍ ബിജെപി മിണ്ടാതിരുന്നെന്ന് അഭിഷേക്
കൊല്‍ക്കത്ത: ബിജെപി നേതാവും നടനുമായ പരേഷ് റാവലിന്റെ പരാമര്‍ങ്ങള്‍ വലിയ വിവാദത്തില്‍. ബംഗാളികളെ പരാമര്‍ശിക്കുന്ന പ്രസംഗമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇത് വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ്.
ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബംഗാളികളെയും ബംഗാളിനെയും അപമാനിച്ചപ്പോള്‍ ഒന്ന് വായ തുറക്കാന്‍ പോലും തയ്യാറായില്ലെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹം പരേഷ് റാവലിന്റെ ആ പരാമര്‍ശത്തെ അപലപിച്ചില്ല. സുവേന്ദു അതിനെതിരെ പ്രതികരിക്കാന്‍ പോയാല്‍ ആ നിമിഷം ഇഡിയും, സിബിഐയും അദ്ദേഹത്തിന് നോട്ടീസയക്കുമെന്നും അഭിഷേക് പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ദില്ലിയിലെ അദ്ദേഹത്തിന്റെ യജമാനന്മാരുടെ കാലില്‍ ചുവട്ടിലാണ് ഉള്ളത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കുകയെന്നും അഭിഷേക് ബാനര്‍ജി ചോദിച്ചു. അദ്ദേഹത്തിന് അത് ചോദ്യം ചെയ്യാനുള്ള നട്ടെല്ലില്ലെന്നും അഭിഷേക് പറഞ്ഞു. ഗുജറാത്തില്‍ പ്രചാരണത്തിനിടെയായിരുന്നു പരേഷ് റാവല്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഗ്യാസ് സിലിണ്ടറുകള്‍ വിലയേറിയതാണ്. പക്ഷേ അതിന്റെ വില തീര്‍ച്ചയായും കുറയും. ജനങ്ങള്‍ക്ക് തൊഴിലും ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ചുറ്റും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും, ബംഗ്ലാദേശികളും ദില്ലിയിലെ താമസിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും. ആ സമയം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് എന്ത് കാര്യം, ബംഗാളികള്‍ക്ക് മത്സ്യം പാകം ചെയ്ത് കൊടുക്കാനാണോ എന്നും പരേഷ് റാവല്‍ ചോദിച്ചു.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ബംഗാളികളെ മോശക്കാരാക്കുന്ന പരാമര്‍ശമായിരുന്നു പരേഷ് റാവല്‍ നടത്തിയത്. ഇതില്‍ വിശദീകരണവുമായി റാവല്‍ തന്നെ രംഗത്തെത്തി. മത്സ്യമല്ല ഇവിടെയുള്ള പ്രശ്‌നം. ഗുജറാത്തികള്‍ അത് പാചകം ചെയ്ത് കഴിക്കാറുണ്ട്. എന്നാല്‍ ബംഗാളി എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത് അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളും റോഹിംഗ്യന്‍കാരുമാണ്.
എന്നാല്‍ നിങ്ങളുടെ വികാരത്തെ ഞാന്‍ ഹനിച്ചെങ്കില്‍ മാപ്പുചോദിക്കുന്നതായും പരേഷ് റാവത്ത് പറഞ്ഞു. ബംഗാളി എന്ന് പഞ്ഞാല്‍ ബംഗ്ലാദേശിയും, റോഹിംഗ്യനുമാണെന്ന് പരേഷ് റാവല്‍ പറഞ്ഞതായും അഭിഷേക് കുറ്റപ്പെടുത്തി.
ബംഗാളില്‍ മത്സ്യം കഴിക്കുന്നതിനെയാണ് പരേഷ് പരിഹസിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്‌നാപൂര്‍ മത്സ്യബന്ധനത്തിന്റെ ഹബ്ബാണ്. രണ്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ ഇവിടെയുണ്ട്. ബിജെപി അവരെ അപമാനിക്കുകയാണ്. ഞങ്ങള്‍ റോഹിംഗ്യകാരാണോ എന്നും അഭിഷേക് ചോദിച്ചു.
നേരത്തെ ബംഗാളിലെ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പരേഷ് റാവലിനെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.












Click it and Unblock the Notifications