കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രേറ്റ ടൂള്‍ കിറ്റ് കേസ്: യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം

Google Oneindia Malayalam News

ദില്ലി: ഗ്രേറ്റ ടൂള്‍ കിറ്റ് കേസില്‍ ബെംഗളൂരുവിലെ യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ടൂള്‍ കിറ്റ് സമര പരിപാടികള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ദിഷയുടെ അറസ്റ്റ്.

മുന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുളള രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍ അടക്കമുളളവര്‍ ദിഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിമാരായ ജയറാം രമേശ്, പി ചിദംബരം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പ്രിയങ്ക ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുളളവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

disha

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിന് മേല്‍ ഇതുവരെ ഇല്ലാത്ത ആക്രമണം ആണെന്നും കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റകൃത്യം അല്ലെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. തികച്ചും ക്രൂരമാണ് ദിഷയുടെ അറസ്റ്റെന്ന് ജയറാം രമേശ് പ്രതികരിച്ചു. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈന്യം നുഴഞ്ഞ് കയറുന്നതിനേക്കാള്‍ അപകടകരമാണോ പാവം കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍ കിറ്റ് എന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

English summary
Widespread outrage against climate activist Disha Ravi's arrest in Greta Tool kit Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X