ഭാര്യയെയും മകളെയും അഞ്ചുവര്‍ഷം മുറിക്കുള്ളില്‍ അടച്ചിട്ടു; ഒടുവില്‍ സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ അഞ്ചുവര്‍ഷമായി മുറിക്കുള്ളില്‍ പൂട്ടിയിട്ട ഭാര്യയെയും മകളെയും പോലീസ് എത്തി രക്ഷിച്ചു. മുപ്പത്തിയാറുകാരിയായ മഞ്ജുവിനെയും പതിനൊന്നു വയസുള്ള മകളെയുമാണ് പോലീസ് വാതില്‍ തകര്‍ത്ത് രക്ഷിച്ചത്. യുവതിയുടെ സഹോദരന്റെ പരാതി പ്രകാരമായിരുന്നു നടപടി.

ഇസ്രായേല്‍ നിയമവിരുദ്ധ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

യുവതിയുടെ ഭര്‍ത്താവ് മനോബേന്ദ്ര മണ്ഡല്‍ ഒളിവിലാണ്. അതേസമയം, വീട്ടുതടങ്കലില്‍ നിന്നും രക്ഷിച്ചിട്ടും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. പോലീസിനൊപ്പം പോകാനും അവര്‍ കൂട്ടാക്കിയില്ല. പിന്നീട് സഹോദരനൊപ്പം യുവതിയെ പറഞ്ഞയക്കുകയായിരുന്നു.

westbengal

മനോബേന്ദ്ര മറ്റൊരു വിവാഹം ചെയ്തതായാണ് സഹോദരന്റെ ആരോപണം. ആശാരിപ്പണി ചെയ്യുന്ന ഇയാള്‍ ദിവസവും രാവിലെ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ വാതില്‍ പുറത്തുനിന്നും പൂട്ടുകയാണ് പതിവ്. യുവതിയെയും കുട്ടിയെയും കുറിച്ച് വര്‍ഷങ്ങളായി തങ്ങള്‍ക്ക് അറിവില്ലെന്ന് അയല്‍ക്കാരും പറയുന്നു.

നേരത്തെ യുവതിയെ കാണാന്‍ വീട്ടുകാര്‍ പലവട്ടം എത്തിയെങ്കിലും ഒരു സ്ത്രീശബ്ദം അവരെ പുറത്താക്കുകയായിരുന്നു. വീട്ടില്‍ നിന്നും പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മഞ്ജു ജനാലയിലൂടെ വിളിച്ചു പറയുകയും പതിവായിരുന്നെന്ന് പോലീസ് അറിയിച്ചു. ബിരുദധാരിയായ യുവതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. ഇവരെ ഇത്രയും വര്‍ഷം അടച്ചിട്ടതെന്തിനാണെന്നത് ദുരൂഹമാണ്. സ്ത്രീയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.


English summary
Wife, minor daughter locked in a room for 5 years by man in Bengal
Please Wait while comments are loading...