• search

ഇസ്രായേല്‍ നിയമവിരുദ്ധ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ലണ്ടന്‍: മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറാവണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ജൂതരാഷ്ട്ര സ്ഥാപനത്തിന് വഴിയൊരുക്കിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ബ്രിട്ടന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. ഇരുഭാഗത്തു നിന്നും വിട്ടുവീഴ്ചകളുണ്ടായാല്‍ മാത്രമേ മേഖലയില്‍ സമാധാനം പുലരുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

  ചെന്നൈയില്‍ വീണ്ടും മഴ, സ്‌കൂളുകള്‍ അടഞ്ഞു തന്നെ, മരണം 14 ആയി

  വിരുന്നിന് മുമ്പ് ഡൗണിംഗ് സ്ട്രീറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മേയ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് നൂറു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ ഫലസ്തീന്‍ തയ്യാറാവണമെന്ന് നെതന്യാഹു പറഞ്ഞു. എങ്കില്‍ മാത്രമേ സമാധാനത്തിന്റെ പാത എളുപ്പമാവുകയുള്ളൂ. മേഖലയില്‍ സമാധാനമുണ്ടാവണമെന്നാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്നും നെതന്യാഹു അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളെ സ്വന്തം പ്രദേശങ്ങളില്‍ നിന്നും പുറത്താക്കി ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന 1917 നവംബര്‍ രണ്ടിലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിനെതിരേ ഫലസ്തീനിലും പുറത്തും ശക്തമായ പ്രതിഷേധം അലയടിക്കിമ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ആഘോഷ വിരുന്നില്‍ പങ്കെടുത്തത്. വെസ്റ്റ്ബാങ്ക് നഗരമായ നെബ്‌ലുസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ബാല്‍ഫറിന്റെയും കോലങ്ങള്‍ കത്തിച്ചുകൊണ്ടാണ് ഫലസ്തീനികള്‍ ഇതിനെതിരേ പ്രതിഷേധിച്ചത്.

  theresamay

  ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദിനപ്പത്രങ്ങളില്‍ എഡിറ്റോറിയല്‍ ലേഖനം എഴുതിയിരുന്നു. ഒരു ജനതയ്ക്ക് രാജ്യം നല്‍കാന്‍ മറ്റൊരു ജനതയെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് അദ്ദേഹമെഴുതി. ബാല്‍ഫര്‍ പ്രഖ്യാപനത്തിന് കാരണക്കാരെന്ന നിലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഫലസ്തീനികള്‍ക്ക് സാമ്പത്തികവും ധാര്‍മികവുമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് തെരേസ മേയ് പറഞ്ഞു. ഇസ്രായേല്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കാനായതില്‍ തങ്ങള്‍ക്ക് അഭിമാനമാണുള്ളതെന്നും അവര്‍ പറഞ്ഞു. അതേസമയം, ബാല്‍ഫര്‍ പ്രഖ്യാപനം പൂര്‍ണമായി നടപ്പാക്കപ്പെടണമെങ്കില്‍ അവിടെയുള്ള ജൂതഇതര സമൂഹങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  Prime Minister Theresa May told Benjamin Netanyahu on Thursday that Israel must end illegal settlements to achieve peace, as they celebrated the centenary of the British statement that helped lead to the Jewish state’s creation

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more