അത്താഴം വിളമ്പാന്‍ വൈകി, ഭാര്യയെ വെടിവെച്ചു കൊന്നു.. എന്താണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്നറിയാമോ?

  • Written By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: അത്താഴം വിളമ്പാന്‍ വൈകിയതിനെ തുടര്‍ന്ന് അറുപതുകാരന്‍ ഭാര്യയെ വെടിവച്ചു കൊന്നു. കവി നഗറിലെ പൊലീസ് സ്റ്റേഷന് സമീപം, മന്‍സരോവര്‍ പാര്‍ക്ക് കോളനിയിലാണ് സംഭവം.

ശനിയാഴ്ച രാത്രി 11.45 ഓടെയാണ് അശോക് ജറ്റ് എന്ന അറുപതുകാരന്‍ 55 കാരിയായ ഭാര്യ സുനൈനയെ വെടിവച്ചു കൊന്നത്. ഞായറാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

women-shot-dead

രാത്രി ഒരുപാട് വൈകിയാണ് അശോക് വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്നുവത്രെ. ഭക്ഷണം വിളമ്പാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍, ഇങ്ങനെ മദ്യപിച്ചു വരുന്നത് തനിയ്ക്ക് ശല്യമാണെന്ന് ഭാര്യ പറഞ്ഞതാണ് അശോകിനെ പ്രകോപിപ്പിച്ചത്.

കോപം കൊണ്ട അശോക് സുനൈനയെ തല്ലി. ശേഷം വലിച്ചിഴച്ച് പുറത്തേക്കിട്ട് സ്വദേശ നിര്‍മിതമായ തോക്ക് ഉപയോഗിച്ച് നെറ്റിയില്‍ വെടിവയക്കുകയായിരുന്നു. കവി നഗറിലെ സര്‍വ്വോദയ ആശുപത്രിയില്‍ എത്തിയ്ക്കും മുന്‍പേ സുനൈന മരണപ്പെട്ടു.

ഞായറാഴ്ച തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ട് ആണ്‍കുട്ടികളാണ് ദമ്പതിമാര്‍ക്കുള്ളത്. മക്കള്‍ എന്നെ നോക്കില്ല എന്നും, ഭാര്യയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നും ആശുപത്രിയില്‍ എത്തിയപ്പോള്‍ അശോക് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവത്രെ.

English summary
In a bizzare case of domestic violence in Ghaziabad, a 60- year old man allegedly shot dead his wife late on Saturday, when she delayed serving him the dinner.
Please Wait while comments are loading...