ബിസിനസ്സ് തകർന്നു... ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു!!! സൂട്ട്കേസിലാക്കി ഉപേക്ഷിക്കാനും ശ്രമം...

  • By: മരിയ
Subscribe to Oneindia Malayalam

മൊഹാലി: സ്വത്ത് തര്‍ക്കത്തിന്റേ പേരില്‍ ഭര്‍ത്താവിനെ കൊന്ന് സൂട്ട്‌കേസിലാക്കി ഉപേക്ഷിയ്ക്കാന്‍ നോക്കിയ ഭാര്യ പിടിയില്‍. ഇഖാം സിംഗ് ധില്ലന്‍(40) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ധില്ലന്റെ ഭാര്യ സീരത്ത് കൗറിനെ അറസ്റ്റ് ചെയ്തു. 

നഗരത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ വളർത്തുമകളാണ്  സീരത്ത്.

തകര്‍ച്ച

12 വര്‍ഷം മുമ്പാണ് ധില്ലനും സീരത്തും വിവാഹിതരായത്. സാമ്പത്തികമായി ിഉയര്‍ന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ധില്ലന്റെ ബിസിനസ്സില്‍ ഇടിവ് സംഭവിയ്ക്കാന്‍ തുടങ്ങി.

കുടുംബ വഴക്ക്

സാമ്പത്തികമായി തകര്‍ച്ച നേരിടുന്നതിന്റെ പേരില്‍ ധില്ലനും സീരത്തും തമ്മില്‍ വഴക്ക് പതിവായിരുന്നു. നല്ല രീതിയില്‍ ജീവിച്ച തനിയ്ക്ക് അഡ്ജസ്റ്റ് ചെയ്ത് ജീവിയ്ക്കാനിവില്ലെന്നായിരുന്നു സീരത്ത് കൗര്‍ പറഞ്ഞിരുന്നത്.

വെടിവെച്ച് കൊന്നു

ശനിയാഴ്ചയും ധില്ലനും സീരത്തും തമ്മില്‍ വഴക്ക് ഉണ്ടായി. ദേഷ്യം മൂത്ത യുവതി വീട്ടിലുണ്ടായിരുന്ന തോക്ക് എടുത്ത് ഭര്‍ത്താവിനെ വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ധില്ലന്‍ തല്‍ക്ഷണം മരിച്ചു.

സൂട്ട് കേസിലാക്കി

ഭര്‍ത്താവിന്റെ മൃതദേഹം സൂട്ട് കേസിലാക്കി ഉപേക്ഷിയ്ക്കാനായിരുന്നു യുവതിയുടെ പദ്ധതി. ഇതിനായി വലിയൊരു സൂട്ട് കേസിന് അകത്താക്കി മൃതദേഹം മുകളിലെ നിലയില്‍ നിന്ന് താഴെ കിടന്നിരുന്ന ബിഎംഡബ്ലു കാറിന് അടുത്ത് വരെ കൊണ്ടുവന്നു.

ഓട്ടോകാരന്‍ കണ്ടു

കാറിന് അടുത്തേക്ക് വലിയൊരു പെട്ടി ചുമന്ന് കൊണ്ടുവരുന്നത് ഒരു ഓട്ടോകാരന്‍ കാണാന്‍് ഇടയായി. ഇതില്‍ നിന്ന് രക്തം വീഴുന്നുണ്ടായിരുന്നു.

പോലീസില്‍ അറിയിച്ചു

പോലീസ് എത്തി പരിശോധിച്ചപ്പോള്‍ പെട്ടിയില്‍ നിന്ന് ധില്ലന്റെ മൃതദേഹം കണ്ടെടുത്തു. അപ്പോഴേക്കും സീരത്ത് ഒളിവില്‍ പോയിരുന്നു. ഇവരുടെ 2 മക്കള്‍ അപ്പോഴും ഫ്‌ലാറ്റില്‍ തന്നെ ഉണ്ടായിരുന്നു.

ബന്ധു

പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകളാണ് സീരത്ത്. ചെറുപ്പത്തിലെ അച്ഛനമ്മമാർ മരിച്ച സീരത്തിനെ ഇദ്ദേഹം എടുത്ത് വളർത്തുകയായിരുന്നു.

അറസ്റ്റ്

അജ്ഞാത കേന്ദ്രത്തിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല നടക്കുന്പോൾ മക്കൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നെങ്കിലും ഉറക്കത്തിൽ ആയതിനാൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് കുട്ടികൾ പോലീസിൽ മൊഴി നൽകിയത്.

അന്വേഷണം

തോക്കിന് ലൈസൻസ് ഉണ്ടായിരുന്നെന്നാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സീരത്തിന്റെ ബന്ധുക്കളുടെ പങ്കും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
An intense quarrel over the weekend led Seerat to shoot her husband with a licensed pistol.
Please Wait while comments are loading...