കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ വെട്ടിലാക്കി സർവ്വേ ഫലങ്ങൾ! | Oneindia Malayalam

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസിന് ജനസ്വാധീനം വര്‍ധിക്കുന്നതായും രമണ്‍ സിംഗിന്റെ സ്ാധീനം കുറയുന്നതുമായിട്ടാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഭരണത്തില്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡെന്നാണ് വിലയിരുത്തല്‍.

അതേസമയം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇവര്‍ പറയുന്നു. അവിടെ അജിത് ജോഗിയുടെ പിന്തുണ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ജോഗി പിന്തുണച്ചിട്ടില്ലെങ്കില്‍ അധികാരത്തിലെത്തുക കോണ്‍ഗ്രസിന് ദുഷ്‌കരമാവും. രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന നേതാക്കളുടെയും ഇടപെടലുകള്‍ മാത്രമേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഗുണകരമാകൂ എന്നാണ് കരുതുന്നത്.

കര്‍ണാടകയിലേതിന് സമാനം

കര്‍ണാടകയിലേതിന് സമാനം

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായ രീതിയിലാണ് ഛത്തീസ്ഗഡില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അന്ന് കുമാരസ്വാമിയും ദേവഗൗഡയും ബിജെപി ഏജന്റുമാരാണെന്നും ജെഡിഎസ് ബിജെപിയുടെ ബിടീമാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഒടുവില്‍ ജയിച്ചത് ജെഡിഎസിന്റെ തന്ത്രങ്ങളായിരുന്നു. ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ബിജെപിയുടെ ബിടീമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് രാഷ്ട്രീപരമായി കോണ്‍ഗ്രസിന് തിരിച്ചടിയാവും.

 എത്ര സീറ്റ് ലഭിക്കും

എത്ര സീറ്റ് ലഭിക്കും

കോണ്‍ഗ്രസിന് 40 സീറ്റ് വരെ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ വോട്ടെടുപ്പില്‍ മനസ്സിലാവുന്നത്. എന്നാല്‍ ബിജെപി 35 സീറ്റില്‍ ഒതുങ്ങും. നിലവില്‍ അവര്‍ക്ക് 50 സീറ്റുണ്ട് ഛത്തീസ്ഗഡില്‍. ജനത കോണ്‍ഗ്രസ്-ബിഎസ്പി സഖ്യത്തിന് 15 സീറ്റോ ഇനി അതിലധികമോ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെയാണ് അജിത് ജോഗി സംസ്ഥാന രാഷ്ട്രീയത്തിലെ കറുത്ത കുതിരയാവുക.

 അജിത് ജോഗി നിര്‍ണായകമാകും

അജിത് ജോഗി നിര്‍ണായകമാകും

കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് കുമാരസ്വാമിയുടെ പിന്തുണയാണ്. എന്നാല്‍ അദ്ദേഹം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടി വന്നു. മുഖ്യമന്ത്രി സ്ഥാനവും കുമാസ്വാമിക്ക് നല്‍കേണ്ടി വന്നു. ഛത്തീസ്ഗഡില്‍ സമാന രീതിയിലുള്ള വിലപേശലിനാണ് അജിത് ജോഗി ശ്രമിക്കുക. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും അഞ്ചിലേറെ മന്ത്രിസ്ഥാനവും നല്‍കേണ്ടി വരും. ഇതും കോണ്‍ഗ്രസിന് തിരിച്ചടി തന്നെയാണ്.

ബിജെപിയുടെ തന്ത്രങ്ങള്‍

ബിജെപിയുടെ തന്ത്രങ്ങള്‍

അജിത് ജോഗിയെ ബിജെപി ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇടപെടുമോ എന്നാണ് ഇനി അറിയാനുള്ളത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ജെഡിഎസ്സിനെ കണ്ട് പിന്തുണ നേടിയിരുന്നു. ഇവിടെ പക്ഷേ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം അജിത് ജോഗിയുമായി അടുപ്പത്തില്‍ അല്ല. സ്വന്തം പാര്‍ട്ടി വിട്ടുപോയ ഒരു നേതാവിനെ തിരിച്ച് വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. ഇവിടെ ബിജെപിക്ക് വീണ്ടും സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഉണ്ട്.

നേതാക്കള്‍ ഇല്ല

നേതാക്കള്‍ ഇല്ല

കോണ്‍ഗ്രസിന് മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ നേതാക്കളില്ല എന്നതാണ് വാസ്തവം. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ അജിത് ജോഗിയാണെന്നാണ് നേതാക്കള്‍ പറയുന്നത്. പല നേതാക്കളുടെയും കൊലപാതകത്തില്‍ പോലും ജോഗിക്ക് പങ്കുണ്ടെന്നാണ് ആരോപണം. പ്‌ക്ഷേ ഇവിടെ സാധ്യതകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ലഭിക്കാനാണ് സാധ്യത. അധികാരം നേടാനുള്ള പോരാട്ടത്തില്‍ ദേശീയ നേതൃത്വം ശത്രുത മറക്കുമെന്നാണ് സൂചന.

 ആദിവാസി വോട്ടുകള്‍

ആദിവാസി വോട്ടുകള്‍

അജിത് ജോഗിയെ കൂടെ കൂട്ടിയാല്‍ കോണ്‍ഗ്രസിന് വേറെയും നേട്ടമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ആദിവാസി വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അതേസമയം പ്രചാരണത്തില്‍ മുഴുവന്‍ ബിജെപിക്കെതിരെയാണ് അജിത് ജോഗിയുടെ വിമര്‍ശനം. കോണ്‍ഗ്രസിനെതിരെ യാതൊരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല. 15 കൊല്ലം മുമ്പ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായതില്‍ അദ്ദേഹം ഇപ്പോഴും മറന്നിട്ടില്ല.

മധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപിമധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപി

മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!

English summary
will ajit jogi become Kumaraswamy of chattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X