Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലെ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് കടുത്ത തലവേദന! 41 സീറ്റുകളില്‍ അടിപതറും!

യുപിയില്‍ ബിജെപിയെ നേരിടാന്‍ എസ്പി-ബിഎസ്പി മഹാസഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന പ്രഖ്യാപനമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. അതേസമയം സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഭാഗമാക്കിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ എസ്പി -ബിഎസ്പി സഖ്യം ബിജെപിയുടെ ഉറക്കം കെടുത്തുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. ഇരു സഖ്യങ്ങളും ചേര്‍ന്നാല്‍ ബിജെപി 50 സീറ്റെങ്കിലും നഷ്ടമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.വിശദാംശങ്ങളിലേക്ക്

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

2009 ല്‍ വെറും 116 ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ ഇത് 282 ആയി ഉയര്‍ന്നു. ഇതില്‍ ഏറിയ പങ്കും നേടിയതാവട്ടെ ഉത്തര്‍പ്രദേശില്‍ നിന്നും. 80 ലോക്സ്ഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്.

മാന്ത്രിക സംഖ്യ തൊട്ടു

മാന്ത്രിക സംഖ്യ തൊട്ടു

ഇതില്‍ 2014 ല്‍ 71സീറ്റുകളും ബിജെപി നേടി. സഖ്യകക്ഷിയായ അപ്നാ ദള്‍ 2 സീറ്റുകളും നേടി. ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്.

ബിജെപിയുടെ കുതിച്ച് ചാട്ടം

ബിജെപിയുടെ കുതിച്ച് ചാട്ടം

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുപി ബിജെപിയെ കൈവിട്ടില്ല. ആകെയുള്ള 403 സീറ്റുകളില്‍ 312 ഉം ബിജെപിക്ക് ലഭിച്ചു. 2012 ല്‍ 47 സീറ്റുകള്‍ മാത്രം നേടിയിരുന്ന സംസ്ഥാനത്താണ് ബിജെപിയുടെ ഈ കുതിച്ച് ചാട്ടം.

വിയര്‍ക്കുമെന്ന് കണക്കുകള്‍

വിയര്‍ക്കുമെന്ന് കണക്കുകള്‍

എന്നാല്‍ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല. ബിജെപിക്ക് ബിഎസ്പി-എസ്പി സഖ്യം വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുകയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ബിജെപിക്കെതിരെ ബദ്ധവൈരികളായ എസ്പിയും ബിഎസ്പിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നത് ആദ്യമായല്ല. 1993ല്‍ അന്നത്തെ ബിഎസ്പി അധ്യക്ഷന്‍ കാന്‍ഷി റാമും എസ്പി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവും യുപി തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

തിരിച്ചടി

തിരിച്ചടി

ആ വര്‍ഷം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വനന്ത്. വോട്ട് ഷെയറില്‍ 10.9 ശതമാനത്തിന്‍റെ തകര്‍ച്ചയാണ് ഉണ്ടായത്. അതേസമയം 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 93 ലേതിന് സമാനമായ അവസ്ഥ ബിജെപി നേരിടേണ്ടി വരില്ലേങ്കിലും സ്ഥിതി അത്ര പന്തിയല്ല.

വോട്ട് വിഹിതം

വോട്ട് വിഹിതം

2014 ല്‍ ബിജെപി വിജയിച്ചകയറിയ സീറ്റുകളില്‍ എസ്പി-ബിഎസ്പി സഖ്യം നേടിയ വോട്ടുകള്‍ ഈ കണക്കുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ബിജെപി നേടിയ 41 സീറ്റുകളിലും എസ്പിയും ബിഎസ്പിയും നേടിയ വോട്ടുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ ഇരട്ടി വരും ഈ കണക്കുകള്‍ .

അമേഠിയും റായ്ബറേലിയും

അമേഠിയും റായ്ബറേലിയും

കോണ്‍ഗ്രസ് വിജയിച്ച അമേഠിയും റായ്ബറേലിയും ഒഴിച്ച് നിര്‍ത്തിയാലുള്ള കണക്കുകളാണ് ഇത്. അതേസമയം വോട്ട് ഷെയര്‍ മാത്രമല്ല ബിജെപിക്ക് തലവേദന നല്‍കുന്നത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിയെ ലോക്സഭയിലേക്ക് ജയിപ്പിക്കുന്ന ശീലം യുപിക്ക് ഇല്ല.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

കൂടാതെ ഭരണ വിരുദ്ധ വികാരം ഒരു പക്ഷേ കോണ്‍ഗ്രസിനും എസ്പി-ബിഎസ്പി സഖ്യത്തിനും അനുകൂലമായേക്കാം. 2018 ല്‍ ഖൊരക്പൂര്‍, ഫുല്‍പൂര്‍, കൈരാന എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഇതിന് ഉദാഹരണമാണ്.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് ഷെയര്‍ ഉയര്‍ന്നിരുന്നെങ്കിലും മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും പരാജയം നുണഞ്ഞു.ഈ കണക്കുകള്‍ പരിശോധിച്ചാല്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചെടുത്തോളം കടുത്ത വെല്ലുവിളിയാവും ഉയര്‍ത്തുക.

മത്സരം ഇങ്ങനെ

മത്സരം ഇങ്ങനെ

നിലവില്‍ എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+