ജനങ്ങളോട് കാത്തിരിക്കാൻ രജനി; സസ്പെൻസ് അവസാനിക്കാൻ ഇനി ആറ് നാളുകൾ മാത്രം!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന്‌ | Oneindia Malayalam

  ചെന്നൈ: ജനങ്ങൾ ഏറെ നാളുകളായി ഉറ്റു നോക്കുന്ന വിഷയമാണ് സ്റ്റൈൽ മന്നൻ രജനികന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇന്ന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചനയാണ് രജനീ ആരാധകർക്ക് നൽകുന്നത്. കോടമ്പകത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്.  ആരാധകരോട് കാത്തിരിക്കാനും ഡിസംബർ 31 നു തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യകതമാക്കുമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്.

  അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

  തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ചെറിയ താൽപര്യ കുറവുണ്ട്.അത് അവിടത്തെ എന്താണെന്നു അറിയാവുന്നതു കൊണ്ടാണ്. രാഷ്ട്രീയത്തിൽ താൻ പുതുമുഖമല്ല എന്നാൽ അതിലേയ്ക്ക് ഇറങ്ങാൻ കുറച്ചു വൈകിപ്പോയെന്നം താരം പറഞ്ഞു. കൂടാതെ യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.

   നീണ്ടകാലത്തെ അഭ്യൂഹം

  നീണ്ടകാലത്തെ അഭ്യൂഹം

  ഏറെ നാളുകളായി ജനങ്ങൾ ഉര്രു നോക്കുന്ന ഒരു വിഷയമായിരുന്നു ര‍ജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തിൽ പ്രവേശിക്കുനെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ഇതിനെ കുറിച്ച് വ്യക്തമായ തീരുമാനം അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള ഒരു സൂചനയാണ് നൽകിയിരിക്കുന്നത്.

   അവസാന ദിവസം സസ്പെൻസ് പൊട്ടിക്കും

  അവസാന ദിവസം സസ്പെൻസ് പൊട്ടിക്കും

  ഈ വർഷം രണ്ടാം തവണയാണ് രജനീ തന്റെ ആരാധകരെ കാണുന്നത്. കഴിഞ്ഞ മെയിൽ ആരാധകരെ സനദർശിച്ച താരം തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു സൂചന കൊടുത്തിരുന്നു. രജനീകാന്തിന്റെ പിറന്നാൾ ദിനമായിരുന്ന ഡിസംബർ 12 ന് ആരാധകരെ കാണുമെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തുമെന്നാണ് ആരാധകർ വിചാരിച്ചത്. എന്നാൽ അന്ന് താരം ആരാധകരെ കാണാൻ തയ്യാറായിരുന്നില്ല. അതിനു ശേഷം ഡിസംബർ 26 നാണ് താരം ആരാധകരെ കാണുന്നത്. 26 നു തുടങ്ങി 31 നു അവസാനിക്കുന്ന കൂടിക്കാഴ്ചയുടെ അവസാന ദിവസമായിരിക്കും താരം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുക.

  മോദിയുമായുള്ള ബന്ധം

  മോദിയുമായുള്ള ബന്ധം

  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചിത്വ പദ്ധതിയ്ക്ക് താരം എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ഇത് ജനങ്ങളെ ഏറെ ചിന്തിപ്പിക്കുന്നതാണ്. രജനീകാന്ത് ബിജെപിയിൽ ചേരുമോയെന്നും ആരാധകർക്കിടയിൽ ചോദ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള തീരുമാനം അറിയാൻ ഇനി ആറു ദിവസങ്ങൾ മാത്രം. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി നേതൃത്വത്തെ നാണംകൊടുത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് താരം തന്റെ രാഷ്ട്രീയ നിലാപാട് വ്യക്തമാക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

  പാർട്ടികൾ പ്രതിസന്ധിയിലാകും

  പാർട്ടികൾ പ്രതിസന്ധിയിലാകും

  രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം താമിഴ് പാട്ടികളെ പ്രതിസന്ധിയിലാക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഇന്നത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം അത്തരത്തിലുള്ള താണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ സിനിമയിൽ തിളങ്ങുകയാണ്. ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കാൻ താരത്തിനു കൃത്യമായി കഴിയും. കൂടാതെ ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ്നാട്ടിലേയ്ക്കുള്ള രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മൂതൽകൂട്ടാകുകയാണ്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Superstar Rajinikanth, addressing fans in Chennai today to begin a six-day outreach that is widely expected to end with him revealing his political debut on New Year's Eve, gave the strongest indication yet of his plans as he said, "I am not new to politics. I got delayed. Entering is equal to victory. I will announce a decision on December 31."

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്