രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ ആറിഞ്ച് കഷ്ണങ്ങളാക്കി വെട്ടിനുറുക്കണമെന്ന് ബിജെപി
കൊല്‍ക്കത്ത: ബിജെപിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി നേതാക്കള്‍ രംഗത്ത്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ ആരായാലും തലയറുക്കണമെന്നാണ് പശ്ചിമബംഗാള്‍ ബിജെപി തലവന്‍ ദിലിപ് ഘോഷ് പറഞ്ഞിരിക്കുന്നത്.
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ജനങ്ങളെ മുഴുവന്‍ ബിജെപി സര്‍ക്കാര്‍ ജയിലിലടയ്ക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനിയിലിലാണ് വിവാദ പരാമര്‍ശവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെ വെറുതെവിടരുത്, ശിക്ഷിക്കുക തന്നെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം ആര് വിളിക്കുന്നോ അയാളെ ആറിഞ്ച് കഷ്ണങ്ങളാക്കി വെട്ടിനുറുക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ജെഎന്‍യു വിഷയം രാജ്യത്ത് വലിയ പ്രശ്‌നമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ദിലിപിന്റെ പരാമര്‍ശം.
കോളേജ് വിദ്യാര്‍ത്ഥിയിട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം ബീര്‍ബത്തില്‍ അക്രമം നടന്നിരുന്നു. വിദ്യാര്‍ത്ഥിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നേതാക്കളടക്കം 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications