യുപിയിൽ ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിന്റെ പദ്ധതി എന്ത്? പ്രിയങ്കയുടെ മറുപടി ഇങ്ങനെ
ലഖ്നൗ;അടുത്ത വർഷമാണ് യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പ്. അധികാര തുടർച്ച സ്വപ്നം കാണുന്ന ബിജെപിയെ സംബന്ധിച്ച് വരാനിരിക്കുന്ന നാളുകൾ നിർണായകമാണ്. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ സംസ്ഥാനത്ത് പ്രതിച്ഛായ നഷ്ടപ്പെട്ട നിലയിലാണ് ബിജെപി. ഭരണം നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നേതൃത്വം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയെ ഇക്കുറി താഴെയിറക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
അതേസമം ബിജെപിക്കെതിരെ സംസ്ഥാനത്ത് ഇത്തവണ പ്രതിപക്ഷ ഐക്യം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴിതാ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ആകെ 7 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ എസ്പിക്ക് ലഭിച്ചത് 47 സീറ്റുകൾ. അതായത് 2012 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 177 സീറ്റുകളുടെ നഷ്ടം.

കനത്ത തോൽവിയാണ് നേരിടേണ്ടി വന്നതെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ എസ്പിയും കോൺഗ്രസും ഇത്തവണയും വീണ്ടും സഖ്യത്തിലേക്ക് എത്തുമോയെന്നായിരുന്നു ഉറ്റുനോക്കപ്പെട്ടത്.എന്നാൽ നിയമസഭ ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നതിന് തൊട്ട് പിന്നാലെ തന്നെ ഇക്കുറി കോൺഗ്രസുമായി സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇതോടെ തങ്ങളും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നായിരുന്നു കോൺഗ്രസും പ്രതികരിച്ചത്. എന്നാൽ സഖ്യസാധ്യത സംബന്ധിച്ച തിരുമാനം പുന:പരിശോധിക്കുമെന്ന സൂചനയാണ് ഇപ്പോൾ പ്രിയങ്ക ഗാന്ധി നൽകുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് സമാനപാർട്ടികളുമായി സഖ്യത്തിലെത്തുന്ന കാര്യം പരിശോധിക്കുമെന്ന് അവർ പറഞ്ഞു.

403 സീറ്റിലും കോൺഗ്രസ് തനിച്ച് മത്സരിക്കുമോ അതോ മറ്റ് പാർട്ടികളുമായി സഖ്യത്തിലെത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ഇത്രയും നേരത്തേ പ്രതികരിക്കുക എളുപ്പമല്ല.എന്നിരുന്നാലും സഖ്യസാധ്യത തള്ളുന്നില്ല, പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞങ്ങൾ തുറന്ന മനസുള്ളവരാണ്. അതുകൊണ്ട് തന്നെ സമാനമനസ്കരുമായി കൈകൊടുക്കാൻ തയ്യാറാണ്, പ്രിയങ്ക വ്യക്തമാക്കി.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിനായി മറ്റ് പാർട്ടികളും തുറന്ന മനസുള്ളവരായിരിക്കണം. ഞാൻ വിശാലമായാണ് ചിന്തിക്കുന്നത്. എന്നാൽ പാർട്ടിക്കാണ് തന്റെ പ്രഥമ പരിഗണനയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബിജെപിയെ തനിച്ച് നേരിടാനുള്ള സംഘടനാ ബലം ഇന്ന് കോൺഗ്രസിന് സംസ്ഥാനത്ത് ഇല്ല. അതുകൊണ്ട് തന്നെ സഖ്യം വേണമെന്ന ആവശ്യമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉയർത്തുന്നത്. നേരത്തേ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പ്രിയങ്ക ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള ചർച്ചയിൽ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

അതേസമം സഖ്യത്തിൽ മത്സരിച്ചാൽ വലിയ വിട്ടുവീഴ്ചകൾക്ക് കോൺഗ്രസ് തയ്യാറാകേണ്ടി വരുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ മുന്നറിയിപ്പ്. 2017 ല്‍ സഖ്യത്തിന്‍റെ ഭാഗമായി 105 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ അത് 80 വരെയെ ലഭിക്കാൻ ഇടയുള്ളൂവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications