Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാജ് വാദിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തലവെട്ടും!

ലഖ്‌നൊ: സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടിക്കളയുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ഏത്വായിലെ രാംഗഞ്ച് പ്രദേശാത്താണ് ആപ്പ് പ്രവര്‍ത്തകരെ സമാജ് വാദി പാര്‍ട്ടിയുടെ ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.

ഉത്തര്‍ പ്രദേശിലെ ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് ഏത്വാ. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആം ആദ്മിക്കാര്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

uttar-pradesh

സമാജ് വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമാണ് ഏത്വാ. 1999, 2004, 2009 തിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് ഇവിടെ വിജയം കണ്ടത്. എസ് പി നേതാവായ പ്രേംദാസ് കതേരിയയാണ് ഇവിടെ നിലവിലെ എം പി.

ബി എസ് പിയില്‍ നിന്നും അജയ്പാല്‍ സിംഗ് ജാദവ്, ബി ജെ പിയില്‍ നിന്നും അശോക് ദോറെ, ആപ്പ് പാര്‍ട്ടിയില്‍ നിന്നും സുനാഹരി ലാല്‍ എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഗുണ്ടാവിളയാട്ടവും അഴിമതിയുമാണ് ബി ജെ പി അടക്കമുള്ള എതിര്‍കക്ഷികളുടെ പ്രചാരണായുധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+