കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ കോൺഗ്രസ് നേതാക്കളുടെ മക്കൾക്ക് നോമിനേഷൻ സീറ്റില്ല.. ഞെട്ടിച്ച് രാഹുൽ ഗാന്ധി!

  • By Aami Madhu
Google Oneindia Malayalam News

ഈ വര്‍ഷം ഡിസംബറോടെ മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഭോപ്പാല്‍ നഗരത്തെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.ഏത് വിധേനയും ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. 15 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ബിജെപിയെ കെട്ട് കെട്ടിക്കണമെങ്കില്‍ സാധാരണ നീക്കങ്ങളൊന്നും ഫലം കാണില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന് നന്നായി അറിയാം.

അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുള്ള പുതിയ നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റേത്. വിവരങ്ങള്‍ ഇങ്ങനെ

 ഇളക്കി മറിച്ചു

ഇളക്കി മറിച്ചു

കഴിഞ്ഞ ദിവസമാണ് ഭോപ്പാല്‍ നഗരത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടന്നത്. 18 കിമി നീണ്ട റോഡ് ഷോയ്ക്കിടെ പ്രവര്‍ത്തകെരെ ഇളക്കി മറിച്ചുള്ള പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവെച്ചത്. പിന്നാലെയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് രാഹുല്‍ വ്യക്തമാക്കിയത്.

 നോമിനേഷന്‍ ഇല്ല

നോമിനേഷന്‍ ഇല്ല

ഇത്തവണ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് നോമിനേഷന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. കുടുംബവാഴ്ച അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് സീറ്റിനായി പരിഗണിക്കുകയെന്നും വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന രീതി കോണ്‍ഗ്രസ് ഇനി പിന്തുടരില്ല. വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ള നേതാക്കളെ മാത്രമേ പരിഗണിക്കുകയുള്ളൂ. പാര്‍ട്ടിക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന പ്രവര്‍ത്തകരായിരിക്കും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ മുഖം.

 താക്കീത്

താക്കീത്

അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനുള്ള മുന്നറിയിപ്പായാണ് രാഹുലിന്‍റെ ഈ നീക്കത്തെ വിലയിരുത്തുന്നത്.

 ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എ

കഴിഞഅഞ ദിവസം 30 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് കമല്‍നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇവരെല്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരത്തിനെത്തുമെന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. എന്നാല്‍ അത്തരം ഒരു നീക്കവും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 പ്രവര്‍ത്തിക്കണം

പ്രവര്‍ത്തിക്കണം

പാര്‍ട്ടി വിട്ട് വരുന്നവരെ സ്വീകരിക്കില്ലെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് പരാമവധി സീറ്റുകള്‍ നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ തിരുമാനം എന്നും രാഹുല്‍ വ്യക്തമാക്കി.

 നിരീക്ഷിക്കും

നിരീക്ഷിക്കും

താഴെക്കിടയിലുള്ള നേതാക്കളും ജില്ലാ നേതൃത്വവും പൂര്‍ണമായി അംഗീകരിച്ച ശേഷമേ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞഅഞു. പാര്‍ലമെന്‍റില്‍ സ്ത്രീകള്‍ക്കുള്ള സംവരണത്തിനായി കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 തെറിക്കും

തെറിക്കും

ഏതെങ്കിലും മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വാതിലുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ 15മിനിറ്റിനുള്ളില്‍ പിന്നെ ആ സ്ഥാനത്ത് അവരുണ്ടാകില്ല. നേതാവ് ജനങ്ങള്‍ക്കിടയില്‍ ഇല്ലെങ്കില്‍ പിന്നെ അയാള്‍ നേതൃസ്ഥാനത്ത് ഉണ്ടാവില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി

 ബിജെപി

ബിജെപി

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാവും മധ്യപ്രദേശിലേത് എന്നത് കൊണ്ട് തന്നെ വരാനിരിക്കുന്ന ദിനങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. ബിഎസ്പിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

 ആവര്‍ത്തിക്കാതിരിക്കാന്‍

ആവര്‍ത്തിക്കാതിരിക്കാന്‍

തിരഞ്ഞെടുപ്പിന് മുന്‍പേ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യത്തില്‍ ഏര്‍പ്പെടാതിരുന്നതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സാഹചര്യം ഒഴിവാക്കാനാണ് ബിഎസ്പിയുമായി സഖ്യം ഏര്‍പ്പെടാനുള്ള തിരുമാനം.

 ബിഎസ്പി

ബിഎസ്പി

ബിഎസ്പിയുമായി സഖ്യം ഏറെക്കുറെ ഉറപ്പാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പത്ത് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞത്.

 കാലാവധി

കാലാവധി

അടുത്തവര്‍ഷം ജനവരി 7 നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ശിവരാജ് സിങ്ഗങ് ചൗഹാന്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് നാല് സീറ്റുമാണ് നേടാന്‍ കഴിഞ്ഞത്.

English summary
will give party tickets to workers at grassroots women rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X