ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന് തേജസ്വി യാദവ്
പാറ്റ്‌ന: ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനുവുമായി ആര്‍ജെഡി-കോണ്‍ഗ്രസ് മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവ്. ബീഹാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 50 ആയി കുറച്ച ജെഡിയു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കരോട് 50 വയസില്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി 70 വയസായിട്ടും തന്റെ ഔദ്യോഗിക പദവിയില്‍ തുടരുകയാണ്. ഇത്തവണ ജനങ്ങള്‍ നിതീഷ് കുമാറിനോട് വിരമിക്കാന്‍ ആവശ്യപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബീഹാറിലെ താറുമാറായ ഉന്നത വിദ്യാഭ്യസ മേഖലെയെക്കുറിച്ചും തേജസ്വി വിമര്‍ശനം ഉന്നയിച്ചു. എന്തുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ബിരുദ പഠനത്തിന് കൂടുതല്‍ സമയം എടുക്കുന്നത്. മൂന്ന് വര്‍ഷത്തെ ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നാലും അഞ്ചും വര്‍ഷം വേണ്ടി വരുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. നേരത്തെ അധികാരത്തിലെത്തിയാല്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ 10ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചിരുന്നു.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവും പിതാവുമായ ലാലുപ്രസാദ് യാദവിന്റെ അസാന്നിദ്ധ്യത്തില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം മാഹാസഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. തേജസ്വി യാദവാണ്. സംസ്ഥാനത്തെ തൊഴിലില്ലായ്‌മയും, ലോക്‌ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതവുമാണ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരെ മഹാസഖ്യം ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആരോപണങ്ങള്‍.
നിലവിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാണ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിന്റെ മുഖ്യ എതിരാളികള്‍. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബര്‍ 28ന് കഴിഞ്ഞിരുന്നു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും. നവംബര്‍ 7നാണ് അവസാന ഘട്ട വോട്ടെടുപ്പ്. നവംബര്‍ 10ന് തിരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കും. രണ്ടാം ഘട്ട തിരഞ്ഞടുപ്പ് പ്രചരമത്തിന്റെ അവസാന ദിനമായ ഇന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് കളം നിറയുകയാണ് ഇരുകക്ഷികളും