Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളേരുടെ ഇൻസ്റ്റയും ഫേസ്ബുക്കും പൂട്ടാൻ ഇന്ത്യ? ഓസ്‌ട്രേലിയൻ മോഡൽ ഇന്ത്യയിലും എത്തിയേക്കും

ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികളുടെ കൈയ്യിൽ പോലും സ്മാർട്ട്ഫോണുകൾ ഉണ്ട്. അതിലൂടെ അവർ പല ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയകളിൽ അക്കൌണ്ട് തുടങ്ങുന്നു. ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യയിൽ 14-16നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 76 ശതമാനം പേർക്കും സോഷ്യൽ മീഡിയ അക്കൌണ്ട് ഉണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ഇതിലും മുകളിലാണ് കണക്കുകൾ. അതുകൊണ്ട് തന്നെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയമങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പാടേ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കൈയടിച്ചിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബർ ലോകത്ത് കുട്ടികളെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയ കൊണ്ടുവന്ന ഈ കടുത്ത നിയമങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് മെൽബണിൽ വെച്ച് നടന്ന ഉച്ചകോടിയിൽ മോദി പറഞ്ഞത്.

ഇന്ത്യയിലും നിരോധിക്കുമോ?

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പങ്കെടുത്ത വേദിയിലാണ് മോദി ഈ നിലപാട് വ്യക്തമാക്കിയത്. സൈബർ ബുല്ലിയിംഗ്, ഓൺലൈൻ വഴിയുള്ള കെണികൾ, ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നത് എന്നിവ തടയാനാണ് 16 വയസ്സിൽ താഴെയുള്ളവർക്ക് അക്കൗണ്ട് തുടങ്ങാൻ പോലും പറ്റാത്ത രീതിയിൽ ഓസ്‌ട്രേലിയ പുതിയ നിയമം പാസാക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം ഇതാണ്, ഓസ്‌ട്രേലിയയെപ്പോലെ ഇന്ത്യയും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുമോ?

social-media-36451783608367 jpg

ഇന്ത്യയിൽ ഇതിനോടകം തന്നെ ഈ വിഷയത്തിൽ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം. കർണാടക സർക്കാർ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ആക്‌സസ്സ് വിലക്കാനുള്ള ആദ്യപടികൾ എടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെ സമാനമായ നിയമത്തെക്കുറിച്ച് ആലോചിക്കുന്നതായി ആന്ധ്രാപ്രദേശും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഒസ്‌ട്രേലിയൻ നിയമത്തെക്കുറിച്ച് "ഞങ്ങൾ ഇതിൽ നിന്നും ഒരുപാട് പഠിക്കുന്നുണ്ട്" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, വൈകാതെ തന്നെ ഇന്ത്യയൊട്ടാകെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടുവീഴാൻ സാധ്യതയേറെയാണ്.

'ഒന്നും ഒന്നും പതിനൊന്ന്'; കൈയടി നേടി മോദിയുടെ മാസ്സ് ഡയലോഗ്

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ വേദിയിൽ നിന്ന് വലിയ കൈയടിയാണ് മോദി വാങ്ങിയത്. ഇന്ത്യയിലെ ഒരു പഴയ കണക്ക് ഉദാഹരിച്ചായിരുന്നു പ്രസംഗം. "സാധാരണ ഒന്നിനോട് ഒന്ന് കൂട്ടിയാൽ രണ്ടാണ്. എന്നാൽ ഒന്നിനൊപ്പം മറ്റൊരു ഒന്ന് വന്ന് നിന്നാൽ അത് 'പതിനൊന്ന്' ആയി മാറും. ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും നിൽക്കുന്നത് അതുപോലെയാണ്. നമ്മുടെ കൂട്ടുകെട്ട് രണ്ടിന് തുല്യമല്ല, പതിനൊന്നിന് തുല്യമാണ്," പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+