കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി സ്വീകരിച്ചാൽ ബിജെപിയിൽ; ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് കോൺഗ്രസ് എംഎൽഎ

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയിൽ ചേരുമെന്ന് രാജിവെച്ച കോൺഗ്രസ് എംഎൽഎ പ്രതാപ് ഗാഡ പാട്ടീൽ. ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നും പ്രതാപ ഗൗഡ പാട്ടീൽ വ്യക്തമാക്കി. കർണാടകയിലെ മാസ്കിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു പ്രതാപ് ഗൗഡ പാട്ടീൽ. നിലവിൽ മുംബൈയിലെ റിസോർട്ടിലാണ് രാജിവെച്ച എംഎൽഎമാർ ഉള്ളത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ യോഗ്യതകൾ ഇതൊക്കെ.... വനിതാ നേതാവിനും സാധ്യതകോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ യോഗ്യതകൾ ഇതൊക്കെ.... വനിതാ നേതാവിനും സാധ്യത

സ്പീക്കർ രാജി സ്വീകരിക്കുന്നത് കാത്തിരിക്കുകയാണ്. രാജി അംഗീകരിച്ചാൽ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് ഒരു പ്രദേശിക ചാനലിനോട് പ്രതാപ് ഗൗഡ പാട്ടീൽ വ്യക്തമാക്കി. മുഖ്യമന്ത്രി കുമാരസ്വാമിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണ് രാജിയെന്നും എംഎൽഎ വ്യക്തമാക്കി. ചൊവ്വാഴ്ച എംഎൽഎമാരുടെ രാജി ആവശ്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കർണാടക നിയമസഭാ സ്പീക്കർ വ്യക്തമാക്കിയിരിക്കുന്നത്.

mla

പാർട്ടിയിൽ മുതിർന്ന നേതാക്കൾ പോലും തഴയപ്പെടുകയാണെന്നും, മന്ത്രിസ്ഥാനം ലഭിക്കാത്തത് തന്നെ വേദനിപ്പിച്ചെന്നും പ്രതാപ് ഗൗഡ പാട്ടീൽ പറയുന്നു. തന്റെ അനുയായികൾ തന്നെയാണ് രാജി വച്ച് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടതെന്നും പ്രതാപ് ഗൗഡ പാട്ടീൽ അവകാശപ്പെടുന്നുണ്ട്. അനുനയ ശ്രമങ്ങളുമായി ഒരു കോൺഗ്രസ് നേതാവ് പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തെ 13 എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കർണാടകയിൽ പ്രതിസന്ധി അതി രൂക്ഷമായത്. 9 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരുമാണ് രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎമാരുടെ രാജിക്ക് പിന്നിൽ ബിജെപിയുടെ ഓപ്പറേഷൻ താമരയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും കുമാരസ്വാമിയും സിദ്ധരാമയ്യയുമാണ് മറുപടി നൽകേണ്ടതെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

English summary
Will join BJP, Resigned Congress MLA Pratap Gowda Patil says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X