എഎപി എംഎല്‍എ അല്‍ക ലംബ കോണ്‍ഗ്രസിലേക്ക്; രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലെന്ന് അല്‍ക
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എഎപി സഖ്യത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം മുന്‍കൈ എടുത്തെങ്കിലും സംസ്ഥാന ഘടകം തടസ്സം നിന്നതോടെ സഖ്യം സാധ്യമായില്ല. ഇതോടെ ദില്ലിയിലെ 7 മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
2014 ല്‍ ദില്ലിയിലെ 7 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. ഇത്തവണ ത്രികോണ മത്സരം നടക്കുമ്പോള്‍ 3 സീറ്റുകളെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് എഎപി നേതാവായ അല്‍ക്ക ലംബ കോണ്‍ഗ്രസിലേക്ക് ചേരാനുള്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അല്‍ക്ക ലംബ
ചാന്ദിന് ചൗക്കില്‍ നിന്നുള്ള എഎപി എംഎല്‍എയായ അല്‍ക്ക ലംബയാണ് കോണ്‍ഗ്രസില്‍ ചേരാനുല്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. തന്നെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യറാണെങ്കില്‍ ഞാന്‍ പോകുമെന്നാണ് അല്‍ക്ക ലംബ വെള്ളിയാഴ്ച്ച വ്യക്തമാക്കിയത്.

ആംആദ്മി യാചിക്കുകയാണ്
കോണ്‍ഗ്രസുമായി സഖ്യത്തിനായി ആംആദ്മി യാചിക്കുകയാണ്. പാര്‍ട്ടിയുടെ ദൗര്‍ബല്യം പൂര്‍ണ്ണമായും തുറന്നുകാട്ടുന്നതാണ് ഈ യാചന. ദില്ലിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും ഇത് തന്നെയാണ് സ്ഥിതിയെന്നും അല്‍ക്ക ലംബ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ബിജെപിയുടെ ആശയങ്ങള്‍ക്ക് എതിരാണ്
ഞാനെപ്പോഴും ബിജെപിയുടെ ആശയങ്ങള്‍ക്ക് എതിരാണ്. ദില്ലിയില്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് തടയിടാനാണ് ഞാന്‍ ആംആദ്മിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി പരാജയപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയായിരുന്നു ബിജെപി.

കോണ്‍ഗ്രസ് തിരിച്ചു വരുന്നു
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. രാജ്യത്തൊട്ടാകെ എന്നപോലും ദില്ലിയിലും കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ചാന്ദ്നി ചൗക്കിലും നോര്‍ത്തി ഈസ്റ്റ് ദില്ലിയിലും കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തി എഴുന്നേല്‍പ്പ് പ്രകടമാണെന്നും അല്‍ക്ക ലംബ അഭിപ്രായപ്പെടുന്നു.

കൂടിക്കാഴ്ച നടത്തി?
നേരത്തെ എഎപിയുടെ 9 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേക്കാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് അല്‍ക്ക ലംബ രംഗത്ത് എത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി അല്‍ക്ക ഇതിനോടകം തന്നെ കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന.

പ്രമേയത്തിന്‍റെ പേരില്‍
സിഖ് വിരുദ്ധ കാലപാത്തിന്‍റെ പേരില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്ന ആംആദ്മിയുടെ പ്രമേയത്തിന്‍റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നേരത്തെ അല്‍ക്ക ലംബ നടത്തിയിരുന്നത്.

മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്
സഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎല്‍എ സോമനാഥ ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു ജര്‍ണയില്‍ സിങ് ഭേതഗതിയായി വായിക്കുകയായിരുന്നെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് അല്‍ക്ക ലംബയായിരുന്നു.

രാജിവെക്കണം
ഇതേതുടര്‍ന്ന് അല്‍ക്ക ലംബയോട് രാജിവെക്കാന്‍ ആംആദ്മി ആവശ്യപ്പെട്ടിരുന്നു. രാജി വെക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നിരുന്നാലും രാജീവ് ഗാന്ധിയെ തള്ളിപ്പറയാന്‍ തയ്യാറല്ല. അദ്ദേഹം ഈ രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചയാളാണ്.

യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ്
അങ്ങനെയുള്ള രാജീവ് ഗാന്ധിയുടെ പുരസ്‌കാരം തിരിച്ചെടുക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നായിരുന്നു ലംബയുടെ പ്രതികരണം. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി നിന്നതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതുമാണ് തന്റെ രാജി ആവശ്യപ്പെടാന്‍ കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ് കൂടിയായ ലംബ വ്യക്തമാക്കി.

ട്വിറ്ററില്‍ പിന്തുടരുന്നത്
ഈ വിവാദങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ട്വിറ്ററില്‍ പിന്തുടരുന്നത് നിര്‍ത്തിയെന്ന് വ്യക്തമാക്കി അല്‍ക രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തോടുള്ള തന്റെ അനിഷ്ടം തുറന്നു പറഞ്ഞ അൽക ലംബ പാർട്ടിയിൽ തന്റെ പദവി എന്താണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രതികരണം
എന്നാല്‍ പാർട്ടി വിടുകയാണ് അൽക ലംബയുടെ ആവശ്യമെന്നും അതിനായി അവർ കാരണങ്ങൾ ഉണ്ടാക്കുകയാണെന്നായിരുന്നു ആംആദ്മി വക്താവായ സൌരഭാ ഭരദ്വാജ് പ്രതികരിച്ചത്. കെജ്രിവാൾ ട്വിറ്റിൽ പിന്തുടരുന്നത് നിർത്തിയ സംഭവത്തിൽ, ആരെ പിന്തുടരണമെന്നുള്ളത് മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നായിരുന്നു പാർട്ടി വക്താവ് വ്യക്തമാക്കിയത്.












Click it and Unblock the Notifications