ചോരക്കളി; ഐസിസ് ഭീകരര്‍ക്ക് വേണ്ടി ഹാജരായാല്‍ വധിയ്ക്കും, അഭിഭാഷകര്‍ക്ക് ഭീഷണിയുമായി ഹിന്ദുസംഘടന
ജാംനഗറിലുള്ള ഇംതിയാസ് കൊറേജ എന്ന അഭിഭാഷനെതിരെയാണ് ഭീഷണി
രാജ്‌കോട്ട്: ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടി ഹാജരായാല്‍ വധിക്കുമെന്ന മുന്നറിയിപ്പുമായി ഹിന്ദുസംഘടന.അഭിഭാഷകരെയും കുടുംബത്തെയും കൊലചെയ്യുമെന്നാണ് ജാംനഗറിലുള്ള ഹിന്ദുസേനയുടെ ഭീഷണി. ചൊവ്വാഴ്ച ഹിന്ദുസേന ഗുജറാത്ത് പ്രസിഡന്റ് പ്രതീക് ഭട്ടാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ജാംനഗറിലുള്ള ഇംതിയാസ് കൊറേജ എന്ന അഭിഭാഷനെയും ഇയാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ കഴിഞ്ഞ ദിവസം ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത ഐസിസ് പോരാളികള്‍ക്ക് വേണ്ടി ഹാജരാവുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയായിരുന്നു സംഭവം. രാജ്‌കോട്ടില്‍ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത സഹോദരങ്ങള്‍ ഗുജറാത്തില്‍ ക്ഷേത്രങ്ങള്‍ ആക്രമിയ്ക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

ഭീഷണി കുടുംബത്തിനും
ഐസിസ് ഭീകരര്‍ക്ക് വേണ്ടി വാദിക്കുന്നത് എല്ലാ അഭിഭാഷകരും ഒഴിവാക്കണമെന്നും ഇംതിയാസ് എന്ന അഭിഭാഷകന്‍ ഐസിസ് ഭീകകര്‍ക്ക് വേണ്ടി കേസ് വാദിയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഭിഭാഷകനെയും കുടുംബത്തെയും വധിയ്ക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ഐസിസിന് വേണ്ടി ഹാജാരാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കിലും ഹിന്ദുസേന രംഗത്തിറങ്ങുമെന്നുമാണ് ഭീഷണി.

ഭീകരര്‍ക്ക് വേണ്ടി നീതി തേടില്ല
ഐസിസ് ഭീകരരായ വസീം റമോദിയ, നയീം എന്നീ സഹോദരങ്ങള്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് കാണിച്ച് രാജ്‌കോട്ട് ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന പോലീസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അഭിഭാഷകരുടെ നീക്കം.

വീടു കത്തിയ്ക്കുമെന്ന് ഭീഷണി
ഇംതിയാസ് എന്ന അഭിഭാഷകന്റെ വീട് കത്തിയ്ക്കുമെന്നും കുടുംബാംഗങ്ങളെയും ഇംതിയാസിനെയും വധിക്കുമെന്നുമാണ് പ്രതീക് ഭട്ടിന്റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതീക് പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

പിടികൂടി വിട്ടയച്ചു
അഭിഭാഷകനെ പരസ്യമായി ഭീഷണിപ്പെടുത്തുകയും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്ത പ്രതീക് ഭട്ടിനെ കസ്റ്റഡിയിലെടുത്ത ജാംനനഗര്‍ ബി ഡിവിഷന്‍ പോലീസ് കുറച്ച് സമയത്തിന് ശേഷം വിട്ടയയ്ക്കുയും ചെയ്തു. വിശ്വഹിന്ദുപരിഷത്തിനോടും ബജ്രംഗ ദളിനോടും ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ഹിന്ദു സംഘടനയാണ് ഹിന്ദുസേന.












Click it and Unblock the Notifications