നിന്റെ ജീവിതം നശിപ്പിക്കും; സബ്കളക്ടർക്കു നേരെ ബിജെപി വനിത എംപിയുടെ ഭീഷണി, കാരണം ഭൂമി കയ്യേറ്റം...
സർക്കാർ ഭൂമി കയ്യേറിയ പരീതിയുടെ ഭാഗമായി സംഭവസംഥലത്ത് എത്തിയ സബ്കളക്ടർക്കു നേരെയാണ് വനിത എംപി അക്രോശിച്ച് രംഗത്തെത്തിയത്.
ബാരബാങ്കി: സബ്കളക്ടർക്കു നേരെ ബിജെപി വനിതാ എംപിയുടെ ഭീഷണി. ഉത്തർ പ്രദേശ് സബ്കളക്ടർ അജയ് ദ്വിവേദിയെയാണ് ബിജെപി എംപി പ്രിയങ്ക് സിംഗ് റാവത്ത് ഭീഷണിപ്പെടുത്തിയത്. സർക്കാർ ഭൂമി കയ്യേറിയ പരീതിയുടെ ഭാഗമായി സംഭവസംഥലത്ത് എത്തിയ സബ്കളക്ടർക്കു നേരെയാണ് വനിത എംപി അക്രോശിച്ച് രംഗത്തെത്തിയത്.
സംഭവം ഇങ്ങനെ: ചായിലയിലെ ഒരു കുളവും സർക്കാർ സ്കൂളും ബിജെപി പ്രദേശിക നേതാവ് കയ്യേറി എന്ന പരാതിയെ തുടർന്നാണ് സബ് കളക്ടർ അജയും സംഘവും സംഭവ സ്ഥലത്ത് എത്തുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ പോലീസ് സന്നാഹത്തോടൊപ്പമാണ് സബ്കളക്ടർ എത്തിയത്. ഇ സമയത്ത് വനിത എംപിയും പ്രവർത്തകരും സംഭവസ്ഥലത്തെത്തുകയായിരുന്നു. നിങ്ങൾ പ്രോട്ടോകോൾ പാലിക്കണം. എന്റെ പ്രവർത്തകർക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ നിങ്ങളുടെ ജീവിതം തുലയ്ക്കുമെന്ന് വനിത എംപി പറഞ്ഞു. താനും ഉദ്യോഗസ്ഥരും തങ്ങളുടെ ജോസി മാത്രമാണ് നിർവഹിക്കുന്നതെന്നു അജയ് പറഞ്ഞിരുന്നു. എന്നാൽ ഇത് കേൾക്കാൻ വനിത എംപി തയ്യാറായിരുന്നില്ല. അൽപ നേരം പ്രവർത്തകരോടൊപ്പം സംസാരിച്ചതിനു ശേഷം ഉദ്യോഗസ്ഥരെ വെല്ലുവിളിക്കും വിധം പരാമർശം നടത്തിയിരുന്നു.

എംപിയുടേയും പ്രവർത്തകരുടേയും പ്രവർത്തി ജോലിയെ ബാധിച്ചുവെന്നും. അതിനാൽ തൽകാലത്തേയ്ക്ക് കൃത്യം നിർത്തി വയ്ക്കുന്നുവെന്നും അജയ് അറിയിച്ചു. എന്നാൽ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പോലീസുകാരന് നേരേയും പ്രിയങ്ക ഭീക്ഷണി ഉയർത്തിയിരുന്നു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications