കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ കര്‍സേവകരാകുമോ? ആര്‍എസ്എസ് മുസ്ലീം വിഭാഗം തലവന്‍ പറയുന്നത്...

മുസ്ലീങ്ങള്‍ കര്‍സേവകരാകുമോ? മുത്തലാഖ്,ബഹുഭാരാത്വം,മെഹര്‍ പോലുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിലപാടെന്ത്? ആര്‍എസ്എസ് മുസ്ലീം വിഭാഗം തലവന്‍ ഇന്ദ്രേഷ് കുമാര്‍ സംസാരിക്കുന്നു

  • By Anoopa
Google Oneindia Malayalam News

കര്‍സേവകരാകാനും അയോധ്യയില്‍ രാമക്ഷേത്രം പണിയാനും താത്പര്യമുള്ളവരാണോ മുസ്ലീങ്ങള്‍?മുത്തലാഖ്,ബഹുഭാരാത്വം,മെഹര്‍ പോലുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് എന്താണ്? ആര്‍എസ്എസിന്റെ പോഷകസംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച്(MRM) തലവനായ ഇന്ദ്രേഷ് കുമാര്‍ ഇന്ത്യാ ടൈംസിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

 മുത്തലാഖ്,ബഹുഭാരാത്വം,മെഹര്‍:മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നിലപാട്

മുത്തലാഖ്,ബഹുഭാരാത്വം,മെഹര്‍:മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നിലപാട്

'യുപിഎ ഭരണകാലത്തു തന്നെ മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനും മുത്തലാഖ്,മെഹര്‍,ബഹുഭാരാത്വം തുടങ്ങിയ ആചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിനും കര്‍ശനനിയമങ്ങള്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. 1985 ലെ ഷഹബാനു കേസിലെ വിധിക്കു ശേഷം മുസ്ലീം സ്ത്രീകള്‍ക്ക് നീതി ലഭിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അന്നു അധികാരത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി കാര്യമായൊന്നും ചെയ്തില്ല. മുസ്ലീം സ്ത്രീകള്‍ക്കെതിരായ അനീതികള്‍ വീണ്ടും വര്‍ദ്ധിച്ചു എന്നതാണ് അതിന്റെ അനന്തിരഫലം. മുത്തലാഖും മെഹറും ബഹുഭാരാത്വവുമൊക്കെ ഏതെങ്കിലുമൊരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളല്ല,അവയൊക്കെ സാമൂഹിക പ്രശ്‌നങ്ങള്‍ തന്നെയാണ്.

ഇപ്പോള്‍ എന്തുകൊണ്ട് പ്രശ്‌നമാകുന്നു?

ഇപ്പോള്‍ എന്തുകൊണ്ട് പ്രശ്‌നമാകുന്നു?

"ഓരോ സമൂഹത്തിനും പല കാലഘട്ടങ്ങളില്‍ അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ട്. ഹിന്ദു സമുദായത്തിലും സതി,ബലി,ബാലവിവാഹം തുടങ്ങിയ സാമൂഹ്യതിന്‍മകള്‍ നിലനിന്നിരുന്നു. അവയെ ഒഴിവാക്കേണ്ടതാണെന്ന് അന്നത്തെ സമൂഹം വിശ്വസിച്ചിരുന്നു. ഇന്ന് മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടത് ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്."

മുസ്ലീം സ്ത്രീകള്‍ക്കായി എംആര്‍എം

മുസ്ലീം സ്ത്രീകള്‍ക്കായി എംആര്‍എം

"ഓരോ ജില്ലകളിലും വിധവകളായ 10 മുസ്ലീം സ്ത്രീകളെയും അവരുടെ കുട്ടികളെയും ദത്തെടുക്കാന്‍ എംആര്‍എം തീരുമാനിച്ചിട്ടുണ്ട്. മുംബൈയില്‍ 32 സ്ത്രീകളെ തിരഞ്ഞെടുത്ത് പ്രവസശുശ്രൂഷികളാകാന്‍ അവര്‍ക്ക് പരിശീലനം നല്‍കി. ഇത് സാമ്പത്തികമായി അവരെ ശാക്തീകരിക്കുന്നതിനു കാരണമാകും."

ഏകീകൃത സിവില്‍ കോഡ്

ഏകീകൃത സിവില്‍ കോഡ്

'നമ്മുടെ രാജ്യത്തു നിലവിലുള്ള മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് 1975 ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. മറ്റൊരു രാജ്യത്തും അത് നിലവിലില്ല. ഇസ്ലാമിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ അത് തെറ്റാണ്. നിയമത്തിന്റെ കണ്ണിലൂടെയാണ് നോക്കുന്നതെങ്കില്‍ അത് നിയമപരവുമല്ല'

അമ്പലം പണിയാന്‍ അയോധ്യയിലെത്തിയ എംആര്‍എം പ്രവര്‍ത്തകര്‍

അമ്പലം പണിയാന്‍ അയോധ്യയിലെത്തിയ എംആര്‍എം പ്രവര്‍ത്തകര്‍

'അക്കാര്യത്തില്‍ ആദ്യം തന്നെ വ്യക്തത വരുത്തട്ടെ. അത് എംആര്‍എം പ്രവര്‍ത്തകരല്ല, ഈ രാജ്യത്തെ മുസ്ലീങ്ങളാണ്. അതിനെ വര്‍ഗ്ഗീയവത്കരിക്കാതിരിക്കാം. ദൈവം, ഈശ്വരന്‍, അള്ളാഹു..എല്ലാവരും ഒന്നാണ്'

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ മുസ്ലീങ്ങള്‍ അംഗീകരിക്കുമോ?അവര്‍ കര്‍സേവകരാകുമോ?

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ മുസ്ലീങ്ങള്‍ അംഗീകരിക്കുമോ?അവര്‍ കര്‍സേവകരാകുമോ?

'ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാമുള്ള മുസ്ലീങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ്. അവരുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു. അയോധ്യയില്‍ അമ്പലമാണ് പണിയപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന ഒരുപാട് ഹിന്ദുക്കളുണ്ട്. അയോധ്യ രാമന്റെ ജന്‍മസ്ഥലമാണ്. അത് പിടിച്ചടക്കിയ ബാബര്‍ ദൈവമല്ല, ചക്രവര്‍ത്തിയാണ്. ശരിയായ ഇസ്ലാം മതവിശ്വാസികള്‍ അവിടെ അമ്പലം പണിയുന്നതിനെ അനുകൂലിക്കുകയേ ഉള്ളൂ. ഇന്ന് ലക്ഷക്കണക്കിനു മുസ്ലീങ്ങള്‍ കര്‍സേവകരാകാനും രാമക്ഷേത്രം പണിയുന്നതില്‍ സഹകരിക്കാനും തയ്യാറാണ്. ഇനിയൊരിക്കലും ഇവിടെ പരിവര്‍ത്തനങ്ങളോ ഭീകരവാദമോ നക്‌സല്‍ വാദമോ വിഭാഗീയതയോ ഉണ്ടാകാതിരിക്കട്ടെ

English summary
RSS Muslim wing chief says whether Muslims will become Kar Sevakas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X