Get Updates
Get notified of breaking news, exclusive insights, and must-see stories!

4 മന്ത്രി പദവി, നേരത്തെ തിരഞ്ഞെടുപ്പ്, കോടികള്‍... സമ്മര്‍ദ്ദത്തിലാക്കി നിതീഷ്, ബിജെപി എന്തുചെയ്യും

ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ ബിജെപിയില്‍ സമ്മര്‍ദ്ദം ശക്തമാക്കി സഖ്യകക്ഷികള്‍. സാധ്യമാകുന്ന അത്ര പദവികളും മറ്റും നേടാനാണ് നാല് കക്ഷികളുടെ ശ്രമം എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. 2014ന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ഇത്രയും പ്രതിസന്ധിയിലാകുന്നത് ആദ്യമായിട്ടാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 32 സീറ്റുകളുടെ കുറവുള്ളതിനാല്‍ സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ജെഡിയു, ടിഡിപി, എല്‍ജെപി, ജെഡിഎസ് എന്നീ കക്ഷികളാണ് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്രെ. ഇവര്‍ കേന്ദ്രത്തില്‍ മന്ത്രി പദവികളും മറ്റും നേടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍.

nitish-kumar

ആന്ധ്രപ്രദേശില്‍ 16 സീറ്റില്‍ വിജയം നേടിയ ടിഡിപി, ലോക്‌സഭാ സ്പീക്കര്‍ പദവി ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. സ്പീക്കര്‍ പദവി ബിജെപിക്ക് നഷ്ടമായാല്‍ ലോക്‌സഭയുടെ നിയന്ത്രണമില്ലാതായി എന്ന് ചുരുക്കം. കഴിഞ്ഞ സര്‍ക്കാരില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. പ്രതിഷേധിച്ച 100ലധികം പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

സ്പീക്കര്‍ പദവിക്ക് പുറമെ, മന്ത്രി പദവികളും ടിഡിപി ആവശ്യപ്പെടുന്നുണ്ട്. ക്യാബിനറ്റ് റാങ്കുള്ള പദവിയും സഹമന്ത്രി പദവിയും ഇവര്‍ ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ എന്‍ഡിഎ യോഗത്തില്‍ അന്തിമ ധാരണയാകും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് എന്‍ഡിഎയുടെ ചെയര്‍മാന്‍ പദവി ബിജെപി വാഗ്ദാനം ചെയ്തുവത്രെ. ആന്ധ്രയില്‍ ബിജെപി ഇല്ലെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ടിഡിപി നേടിയതിനാല്‍ നായിഡുവിന് ശക്തി ഇരട്ടിയാണ്.

അതേസമയം, ബിഹാറില്‍ 12 ലോക്‌സഭാ സീറ്റില്‍ ജയിച്ച ജെഡിയു അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ മന്ത്രിപദവികള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. നാല് മുതല്‍ അഞ്ച് വരെ കേന്ദ്രമന്ത്രി പദവികളാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളതത്രെ. മൂന്ന് കാബിനറ്റ് മന്ത്രിപദവിയും ഒരു സഹമന്ത്രി പദവിയും ബിജെപി നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നാല് കേന്ദ്ര മന്ത്രി പദവി ജെഡിയു പ്രതീക്ഷിക്കുന്നുണ്ട്. പുറമെ ഒരു സഹമന്ത്രി പദവിയും. റെയില്‍വെ, ഗ്രാമ വികസനം, ജലവിഭവം എന്നിവയിലാണ് ജെഡിയുവിന്റെ നോട്ടം. ബിഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി ഉപകാരപ്പെടുന്ന വകുപ്പുകള്‍ കേന്ദ്രത്തില്‍ കൈവശപ്പെടുത്താനാണ് ശ്രമം.

മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ നേട്ടം മുതലെടുക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവും നിതീഷ് മുന്നോട്ടുവച്ചിട്ടുണ്ടത്രെ. ബിഹാറിലെ ബിജെപി നേതാക്കള്‍ ഇതിനോട് യോജിക്കാത്ത സാഹചര്യത്തിലാണ് ആവശ്യം കേന്ദ്ര ബിജെപി നേതാക്കള്‍ക്ക് മുമ്പാകെ വച്ചത്. ബിഹാറിന് കൂടുതല്‍ കേന്ദ്ര സാമ്പത്തിക സഹായവും നിതീഷ് ആവശ്യപ്പെട്ടു എന്നാണ് വിവരം.

അടുത്തിടെ ബിഹാറില്‍ ജാതി സെന്‍സസ് നടത്തിയിരുന്നു. വളരെ പിന്നാക്കം നില്‍ക്കുന്ന 94 ലക്ഷം ജനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നിതീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സഹായം ഉണ്ടെങ്കില്‍ മാത്രമേ തീരുമാനം നടപ്പാകൂ. ജാതി സെന്‍സസിന് ബിജെപി എതിരാണ് എന്നതാണ് മറ്റൊരു കാര്യം. മുസ്ലിം സംവരണത്തെ പിന്തുണയ്ക്കുന്ന ടിഡിപിയും എതിര്‍ക്കുന്ന ബിജെപിയും ഒത്തുപോകുമോ എന്നതും ചോദ്യമാണ്. എല്‍ജെപിയും ജെഡിഎസും കേന്ദ്രമന്ത്രി പദവികള്‍ക്ക് ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+