Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്താതെ അത്താഴം കഴിക്കില്ല; പ്രതിജ്ഞയെടുത്ത് ബിജെപി അധ്യക്ഷന്‍

ജയ്പൂര്‍: 2023ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വരുന്നത് വരെ അത്താഴം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ. ഇതോടൊപ്പം താന്‍ തലപ്പാവും ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ അലീഗഢില്‍ ബി ജെ പി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സതീഷ് പൂനിയ.

ഞാന്‍ സഫയും (തലപ്പാവ്) മാലയും ധരിക്കില്ല. കര്‍ഷക-യുവജന വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാറിനെ പുറത്താക്കി 2023ല്‍ രാജസ്ഥാനില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കണം. അതിന് ശേഷം മാത്രമേ അത്താഴം കഴിക്കൂ, സതീഷ് പൂനിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമവും ശക്തവുമായ നേതൃപാടവവും ജനോപകാര നയങ്ങളും ഉപയോഗിച്ച് 2023ല്‍ രാജസ്ഥാനില്‍ ബി ജെ പി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

sathish poonia

രാജസ്ഥാനിലെ പരമ്പരാഗത തലപ്പാവാണ് സഫ എന്ന് അറിയപ്പെടുന്നത്. രാജസ്ഥാന്റെ സാംസ്‌കാരിക ചിഹ്നമെന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ പൊതുപരിപാടികളില്‍ ഇത് ധരിക്കാറുമുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍, പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നത് വരെ സഫ ധരിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും പ്രഖ്യാപിച്ചിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സമയത്താണ് പൈലറ്റ് വീണ്ടും സഫ ധരിച്ചത്.

2018 ല്‍ 200 അംഗ നിയമസഭയില്‍ 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി ജെ പിയ്ക്ക് 73 സീറ്റാണ് ലഭിച്ചിരുന്നത്. അതിനിടെ 2020 ല്‍ സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാജിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു സച്ചിന്റേയും വിമതനീക്കം. ഇതോടെ സര്‍ക്കാര്‍ വീണേക്കുമെന്ന പ്രതീതിയില്‍ നിന്ന് ബി എസ് പിയടക്കമുള്ള കക്ഷികള്‍ പിന്തുണച്ചതാണ് അശോക് ഗെലോട്ടിന് തുണയായത്.

അശോക് ഗെലോട്ട് സര്‍ക്കാരില്‍ നിന്ന് അവഗണന നേരിടുന്നുവെന്നാരോപിച്ചാണ് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും സംഘവും സംസ്ഥാനം വിട്ട് റിസോര്‍ട്ടില്‍ ക്യാംപ് ചെയ്തത്. പിന്നീട് ഇവര്‍ തിരിച്ചെത്തിയെങ്കിലും പൈലറ്റ്-ഗെലോട്ട് പോര് അവസാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+