Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് 40ൽ അധികം സീറ്റ് ലഭിച്ചാൽ മോദി സ്വയം കെട്ടിത്തൂങ്ങുമോ? തിരിച്ചടിച്ച് മല്ലികാർജുൻ ഖാർഗെ

Recommended Video

cmsvideo
    കോണ്‍ഗ്രസിന് 40 സീറ്റില്‍ കൂടുതല്‍ മോദി സ്വയം കെട്ടിത്തൂങ്ങുമോ

    ദില്ലി: കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഖാർജ്ജുൻ ഖാർഗെ. കലബുർഗിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടിയാണ് പ്രധാനമന്ത്രിയെ ഖാർഗെ വെല്ലുവിളിച്ചത്. 40 സീറ്റുകളിൽ കൂടുതൽ കോൺഗ്രസിന് ലഭിച്ചാൽ പ്രധാനമന്ത്രി കെട്ടിത്തൂങ്ങുമോയെന്ന് ഖാർഗെ ചോദിച്ചു.

    എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ വാങ്ങില്ലെന്നാണ് മോദി പറയുന്നത്. നിങ്ങൾ അത് വിശ്വസിക്കുന്നുണ്ട്? കോൺഗ്രസിന് 40 സീറ്റുകളിൽ കൂടുതൽ ലഭിച്ചാൽ ദില്ലിയിലെ വിജയ് ചൗക്കിൽ മോദി കെട്ടിത്തൂങ്ങുമോയെന്ന് ഖാർഗെ ചോദിക്കുന്നു.

    modi

    തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം 2014ൽ കോൺഗ്രസിനേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേക്കുറിച്ച് പ്രധാനമന്ത്രി പരാമർശം നടത്തിയിരുന്നു. 44സീറ്റുകൾ മാത്രമാണ് പാർട്ടി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയത്. ഇക്കുറി അതിലും കുറവായിരിക്കും കോൺഗ്രസിന്റെ സീറ്റ് നേട്ടമെന്നാണ് പ്രധാനമന്ത്രി പരിഹസിക്കുന്നത്.

    കോൺഗ്രസിനെ പിന്തുണച്ച് നിങ്ങൾ വോട്ട് പാഴാക്കരുതെന്ന് മോദി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിക്ക് 2014നേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമോ എന്നത് മാത്രമാണ് ചോദ്യമെന്നാണ് മോദി പറയുന്നത്. 2014ൽ രാജ്യം ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു.

    മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിച്ച മോദിയുടെ പരാമർശത്തിനെതിരെയും ഖാർഗെ രംഗത്ത് വന്നിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വീട് വിട്ടുപോയി എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതുകൊണ്ട് തന്നെ നല്ല മൂല്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് പിന്നിലെ കാരണവും ഇതു തന്നെയാണെന്നാണ് ഖാർഗെ തിരിച്ചടിച്ചത്. സംസാരിക്കുമ്പോൾ സ്വന്തം നാക്കിനെ നിയന്ത്രിക്കാനായാൽ അത് നല്ലതാണെന്നും ഖാർഗെ പരിഹസിച്ചിരുന്നു. കോൺഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+