• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ പ്രചാരണത്തിനിറങ്ങുമോ? തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ഹരിയാനയില്‍ പ്രചാരണം മാറും

ദില്ലി: കോണ്‍ഗ്രസ് ക്യാമ്പില്‍ രാഹുല്‍ ഗാന്ധിയെ ചൊല്ലി വലിയ ആശയക്കുഴപ്പമാണ് ഉള്ളത്. രണ്ട് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ പ്രചാരണത്തിന് എത്തുമോ എന്നാണ് നേതാക്കളുടെ ആശങ്ക. സംസ്ഥാന തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രചാരണത്തിന് വലിയ ആരാധകരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ യുവ നേതൃത്വം ഉന്നയിക്കുന്നത്. എന്നാല്‍ ഇതിനോട് സോണിയാ ക്യാമ്പിന് വലിയ താല്‍പര്യമില്ല.

കശ്മീര്‍ അടക്കുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയ പ്രസ്താവനകള്‍ ഗുണകരമല്ലെന്ന വിലയിരുത്തല്‍ സോണിയാ ക്യാമ്പിനുണ്ട്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടിയിലുണ്ട്. പക്ഷേ നിലവില്‍ അദ്ദേഹത്തിന്റെ പ്രചാരണം പഴയ രീതിയില്‍ ഉണ്ടാവില്ലെന്നാണ് സൂചന. അതേസമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ടീമായിരിക്കും പ്രചാരണം നയിക്കുകയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

രാഹുല്‍ എവിടെയാണ്

രാഹുല്‍ എവിടെയാണ്

രാഹുലിനെ ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാര്‍ട്ടിക്ക് ആവശ്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നെല്ലാം അകന്ന് കഴിയുകയാണ് രാഹുല്‍. പാര്‍ട്ടിയിലെ വിഭാഗീയതയാണ് രാഹുലിനെ അലട്ടുന്നത്. മുമ്പ് താന്‍ പാര്‍ട്ടിയില്‍ ഒതുക്കി നിര്‍ത്തിയവരൊക്കെ ശക്തമായി മുന്‍നിരയിലുണ്ട്. ഇവര്‍ തിരഞ്ഞെടുപ്പ് വിജയിപ്പിക്കില്ലെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയുടെ വരവും രാഹുലിന് പിടിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ ഇറങ്ങുമോ?

മഹാരാഷ്ട്രയില്‍ ഇറങ്ങുമോ?

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണമെന്ന് രാഹുലിന് ആഗ്രഹമുണ്ട്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ രാഹുലിനെ ഉയര്‍ത്തി കാണിച്ചാണ് അമിത് ഷാ പ്രചാരണം നടത്തുന്നത്. ഇത് തിരിച്ചടിയാവുമോ എന്നാണ് ഭയം. ഡാറ്റ അനലിറ്റിക്‌സ് ടീം നല്‍കുന്ന വിവരപ്രകാരം പാര്‍ട്ടിക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റുമെന്നാണ്. ഗ്രാമീണ മേഖലയില്‍ 70 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടിയേക്കും. എന്‍സിപി ഇത്തവണ തകര്‍ന്നാല്‍ അത് ദേശീയ പാര്‍ട്ടിയെന്ന പദവിയെയും ബാധിക്കുമെന്ന ഭയത്തിലാണ്. അവരുടെ പോരാട്ടവീര്യവും കോണ്‍ഗ്രസിന് ഗുണകരമാകും.

ഹരിയാനയില്‍ പ്രതിസന്ധി

ഹരിയാനയില്‍ പ്രതിസന്ധി

ഹരിയാനയില്‍ ദീപേന്ദര്‍ ഹൂഡ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഈ നീക്കത്തില്‍ അതൃപ്തിയിലാണ്. പാര്‍ട്ടിയില്‍ രാഹുല്‍ ക്യാമ്പിലെ അംഗമാണ് ദീപേന്ദര്‍ ഹൂഡ. എന്നാല്‍ ഹരിയാനയില്‍ ദേശീയ വിഷയങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവിലാണ് ഹൂഡ ഈ പരാമര്‍ശം നടത്തിയത്. ജാട്ട്, ദളിത്, ഒബിസി വോട്ടുകള്‍ ഹൂഡയ്ക്ക് പിന്നില്‍ അണിനിരക്കാനും സാധ്യതയുണ്ട്. എന്നാല്‍ രാഹുലിന്റെ പ്രചാരണം സംസ്ഥാനത്ത് വേണ്ടെന്ന നിലപാടിലാണ് സോണിയാ ക്യാമ്പ്.

രാഹുല്‍ ഇറങ്ങും

രാഹുല്‍ ഇറങ്ങും

സോലാപൂരില്‍ അടക്കം കര്‍ഷക പ്രതിസന്ധി രൂക്ഷമാണ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ മധ്യപ്രദേശില്‍ ഉയര്‍ത്തിയ അതേ പ്രചാരണ രീതിയാണ് മഹാരാഷ്ട്രയില്‍ ഉന്നയിക്കുന്നത്. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക സഹായ ധനത്തെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ട് രാഹുല്‍ തയ്യാറാക്കുന്നുണ്ട്. അതേസമയം എല്ലാ കാര്‍ഷിക വായ്പകളും പൂര്‍ണമായി എഴുതി തള്ളാന്‍ രാഹുല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

സോണിയാ ക്യാമ്പ്

സോണിയാ ക്യാമ്പ്

പ്രചാരണത്തിന് സോണിയാ ക്യാമ്പ് ചുക്കാന്‍ പിടിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വിഷയമായി ഉയര്‍ത്തിക്കാണിക്കാന്‍ സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. സഖ്യമായി മത്സരിക്കുന്ന കാഗല്‍, ചാന്ദ്ഗഡ്, ഇക്കാല്‍കരഞ്ചി മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അടുത്തിടെ കോണ്‍ഗ്രസ് വിട്ട പ്രകാശ് അവാദെയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അവാദെ കോണ്‍ഗ്രസിന്റെ ചതിച്ചെന്നാണ് വിലയിരുത്തല്‍.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

മുംബൈയില്‍ വ്യാപാര മേഖല തകര്‍ന്ന് കിടക്കുകയാണ്. ഇവര്‍ക്കുള്ള പാക്കേജ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉണ്ടാവും. കര്‍ഷകര്‍ക്കായി വായ്പ എഴുതി തള്ളലും ഉണ്ടാവും. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പേ നേതാക്കള്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ കാര്‍ഷിക നയങ്ങളുടെ പാക്കേജാണ് മഹാരാഷ്ട്രയിലും പുറത്തെടുത്തുക. ഹരിയാനയില്‍ ജാതിസമവാക്യം ചേര്‍ത്തുള്ള രീതിയിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധ.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
will rahul gandhi campaigns for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X