തൃശൂർ എടുക്കാൻ സുരേഷ് ഗോപി തന്നെ, കോൺഗ്രസിന് വേണ്ടി വിടി ബൽറാമും? സ്ഥാനാർത്ഥി ചർച്ചകൾ സജീവം
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഇത്തവണ താമര വിരിയുമെന്നും അഞ്ച് സീറ്റുകളിൽ വിജയം നേടുമെന്നുമാണ് ബി ജെ പി അവകാശപ്പെടുന്നത്. കേന്ദ്ര മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ബി ജെ പി ഏകോപിപ്പിക്കുന്നത്. സ്ഥാനാർത്ഥി ചർച്ചകളും ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞുവെന്നാണ് സൂചന.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ്
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി കളത്തിലിറങ്ങിയത്. വിജയ സാധ്യതയുള്ള അഞ്ച് മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് ഇവിടങ്ങളിൽ വമ്പൻ പ്രചരണം കാഴ്ചവെച്ചു. സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ സ്ഥാനാർത്ഥികളായെത്തുകയും ചെയ്തു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിച്ചില്ലെന്ന് മാത്രമല്ല പല മണ്ഡലങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇത്തവണ പക്ഷേ എന്ത് വിലകൊടുത്തും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്.

തിരുവനന്തപുരം മണ്ഡലത്തിൽ ബി ജെ പിയുടെ പ്രതീക്ഷ ഇരട്ടിയാണ്
തീർച്ചയായും ഇക്കുറിയും സുരേഷ് ഗോപി ലോക്സഭ സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അദ്ദേഹം ഏത് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ബി ജെ പിയുടെ പ്രതീക്ഷ ഇരട്ടിയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെുപ്പിൽ മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ശശി തരൂർ സ്ഥാനാർത്ഥിയായെത്തിയതാണ് ബിജെപി സാധ്യതകളെ ഇല്ലാതാക്കിയതെന്നാണ് പാർട്ടിയുടെ അനുമാനം. ഇത്തവണ തരൂർ ഇല്ലെങ്കിൽ തീർച്ചയായും മണ്ഡലം കൈയ്യിൽ വരുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

സുരേഷ് ഗോപിയെ ഇവിടെ പരിഗണിക്കാനാണ്
ശശി തരൂർ നിയമസഭ സീറ്റ് സ്വപ്നം കണ്ട് കഴിയുകയാണ്.മാത്രമല്ല മൂന്ന് തവണ തുടർച്ചയായി എംപിയായ അദ്ദേഹത്തെ കോൺഗ്രസ് മാറ്റി പരീക്ഷിക്കാൻ തയ്യാറാകുമോയെന്നതും ചോദ്യമാണ്. തരൂരിന് പകരം ആരെ എത്തിയാലും ശക്തനായ മത്സരാർത്ഥി ബി ജെ പിക്ക് വേണ്ടി ഇറങ്ങിയാൽ വിജയം ഉറപ്പാണെന്ന് നേതൃത്വം കരുതുന്നുണ്ട്.പാർട്ടിയിൽ സ്വീകാര്യനായ നടൻ സുരേഷ് ഗോപിയെ ഇവിടെ പരിഗണിക്കാനാണ് തുടക്കം മുതൽ ചർച്ചകൾ ഉണ്ടായിരുന്നത്.

സുരേഷ് ഗോപിയെ ഇത്തവണയും തൃശ്ശൂരിൽ നിന്ന്
എന്നാൽ സുരേഷ് ഗോപിയെ ഇത്തവണയും തൃശ്ശൂരിൽ നിന്ന് തന്നെയാകും മത്സരിപ്പിച്ചേക്കുകയെന്നതാണ് റിപ്പോർട്ടുകൾ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എംപിയായ ടിഎന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു അന്ന് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചെങ്കിലും തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി ശക്തമാക്കിയിരുന്നു.

വിടി ബൽറാം ഇറങ്ങുമോ?
അതേസമയം ഇത്തവണ ലോക്സഭയിലേക്ക് ഇല്ലെന്ന നിലപാട് ടി എൻ പ്രതാപൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പാണ് പ്രതാപൻ ലക്ഷ്യം വെയ്ക്കുന്നത്. സുരേഷ് ഗോപി തൃശ്ശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായാൽ യുവ നേതാവിനെ ഇറക്കി മണ്ഡലം നിലനിർത്തണമെന്ന ആവശ്യം കോൺഗ്രസിൽ ഉണ്ട്. അങ്ങനെയെങ്കിൽ വിടി ബൽറാമിനെ കോൺഗ്രസ് പരിഗണിക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. തൃത്താല നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ബല്‍റാം കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷം സംഘടന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications