കർണാടകയില്‍ മുഖ്യമന്ത്രി മാറുമോ?: അഭ്യൂഹം വർധിപ്പിച്ച് അമിത് ഷായുടെ സന്ദർശനം
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനോട് അടുക്കുന്ന കർണാടകയിലെ സർക്കാർ നേതൃത്വത്തില്‍ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ ബി ജെ പി ദേശീയ അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനമാണ് ഇത് സംബന്ധിച്ച് ചർച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. മംഗലാപുരത്ത് ബി ജെ പി യുവ നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പാർട്ടി നേതൃത്വത്തിനെതിരെ സംഘപരിവാർ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ സന്ദർശനം എന്നുള്ളത്ത് ശ്രദ്ധേയമാണ്.
ഔദ്യോഗികമായി സാംസ്‌കാരിക മന്ത്രാലയത്തിന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും വ്യാഴാഴ്ച നടക്കുന്ന 'വികസിത ഇന്ത്യ @ 100' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനുമാണ് ഷാ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ എത്തുന്നതെങ്കിലും പാർട്ടി വിഷയങ്ങളും നേതാക്കളുമായി ചർച്ച ചെയ്തേക്കും.

ഷെഡ്യൂൾ ചെയ്‌ത ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമില്ലെങ്കിലും
ബുധനാഴ്‌ച രാത്രിയോ വ്യാഴാഴ്‌ചയോ കർണാടക ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും (സിഐഐ) പരിപാടിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കേന്ദ്ര ആഭ്യന്തര മന്ത്രിക്കൊപ്പം പങ്കെടുക്കുന്നുണ്ട്.
മീരാ ജാസ്മിനും അന്യന്‍ ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ

''രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് തിരഞ്ഞെടുപ്പ് ചാണക്യൻ എത്തുന്നത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹം രാത്രി ബെംഗളൂരുവിൽ തങ്ങുകയും മുഖ്യമന്ത്രി ബൊമ്മൈ ഉൾപ്പെടെയുള്ളവർക്കൊപ്പം സങ്കൽപ് സേ സിദ്ധി സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും," കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ വ്യക്തമാക്കി.

അതേസമയം, ജൂലായ് 26 ന് ബി ജെ പി യുവനേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പാർട്ടിയിലും കേഡർമാർക്കിടയിലും സ്വന്തം സർക്കാരിനെതിരെയുള്ള രോഷം ശക്തമായതിനെ തുടർന്ന് ജൂലൈ 28 ന് ബി ജെ പി സർക്കാറിന്റെ മൂന്നാം വാർഷികവും ബൊമ്മൈയുടെ ഒന്നാം വാർഷികവും നിർത്തിവെക്കാന്‍ സംസ്ഥാനത്തെ പാർട്ടി നേതൃത്വം നിർബന്ധിതരായിരുന്നു. പാർട്ടി പ്രവർത്തകരുടെ ജീവന് സംരക്ഷണം ഏർപ്പെടുത്താന്‍ ബി ജെ പി സർക്കാറിന് കഴിയുന്നില്ലെന്നാണ് പ്രവർത്തകരുടെ വികാരം.

കേസ് എൻ ഐ എയ്ക്ക് കൈമാറാൻ ബൊമ്മൈ സർക്കാർ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച അന്തിമ ഉത്തരവുകൾ ഇതുവരെ വന്നിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കർണാടകയിൽ രൂപീകരിച്ച പുതിയ എൻ ഐ എ ബ്രാഞ്ച് കൂടുതല്‍ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് ശോഭ കരന്ദ്ലാജെ ചൊവ്വാഴ്ച ദില്ലിയില്‍ അമിത് ഷായെ കാണുകയും ചെയ്തിരുന്നു. സർക്കാറില്‍ മാറ്റമുണ്ടാവുകയാണങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു നേതാവാണ് ശോഭ കരന്ദ്ലജെ.

ബൊമ്മൈയുടെ നേതൃത്വത്തിനെതിരെ ഉയർന്ന് വരുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ക്ക് അപ്പുറം ബൊമ്മൈയുടെ നേതൃത്വത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായും സംശയമുണ്ട്. വലതുപക്ഷ സൈദ്ധാന്തികനായ ചക്രവർത്തി സുലിബെലെയെപ്പോലുള്ള ചില ബിജെപി അനുഭാവികൾ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകൾ തീർപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും പുതുതായി ഇറക്കുമതി ചെയ്ത നേതാക്കൾ ബി ജെ പി ത്യാഗത്തിന്റെ ഫലം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

സംസ്ഥാന ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ കൂടിയാണ് ഷായുടെ സന്ദർശനവും. ജൂലൈ 26 ന് ബി ജെ പി യുവനേതാവിന്റെ കൊലപാതകം നടന്ന ദക്ഷിണ കന്നഡയിലെ അദ്ദേഹത്തിന്റെ സ്വന്തം പ്രദേശത്ത് കട്ടീലിനെതിരെ വ്യാപകമായ രോഷം ഉയർന്നിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിലേക്ക് എത്താന്‍ ശ്രമിച്ച നേതാവിന്റെ വാഹനം അണികള്‍ തടയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കട്ടീലിനെ മാറ്റാൻ ശക്തമായ സാധ്യതയുണ്ടെന്നും ബിജെപി അണികൾ പറയുന്നു.












Click it and Unblock the Notifications