കോവിഡ് വൈറസ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ...
കോവിഡ് വൈറസ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ...
ഡൽഹി: കോവിഡ് - 19 മുൻകരുകതലുകളിൽ രാജ്യം പിന്നോട്ട് പോകുന്നു. മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരുടെ എണ്ണം വീണ്ടും കൂടുന്നതായി കാണാൻ കഴിയും. ഇന്ത്യയിലെ വിവാഹ സീസൺ മുന്നിലാണ്.
ഇത്തരം ചടങ്ങുകളിലും ചന്തകളിലും ആളുകൾ കൂട്ടം കൂടുന്നത് കോവിഡ് 19 മഹാമാരിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് കാണാൻ കഴിയും. രാജ്യത്ത് നില നിൽക്കുന്ന കോവിഡ് 19 കേസുകൾ കുറവുളള സാഹചര്യത്തിലാണ് ഇത്തരം പ്രവണതകൾ...

കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചതായി തോന്നുന്നു. എന്നാൽ, കോവിഡ് മുൻകരുതൽ നടപടികൾ ഓരോ ദിവസവും കുറഞ്ഞു വരുന്നു. ഇത് നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്കകൾക്ക് വഴിയൊരുക്കുന്നു.

വരാനിരിക്കുന്ന മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്കകളെ മുന്നോട്ട് വെയ്ച്ച് ഇന്ത്യയിലെ ശൈത്യ കാലത്ത്, കോവിഡ് കേസുകൾ നേരിയ തോതിൽ വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധർ പ്രസ്താവിച്ചു. എന്നാൽ രാജ്യത്ത് കോവിഡ് പകർച്ചാ വ്യാധിയുടെ തീവ്രതയും ആഘാതവും മുമ്പത്തേക്കാൾ കുറവായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

അശോക സർവകലാശാലയിലെ ഫിസിക്‌സ് ആൻഡ് ബയോളജി വിഭാഗം പ്രൊഫസർ ഗൗതം മേനോൻ വാർത്താ ഏജൻസിയായ പി ടി ഐ യോട് പറഞ്ഞത് ഇങ്ങനെ , "ഇന്ത്യക്കാരിൽ ഒരു വിഭാഗം പേർ കോവിഡ് രോഗ ബാധിതരായി. ഒപ്പം രണ്ടാം തരംഗത്തിന്റെ ആഘാതം സ്വയം പ്രകടമാകുന്നത് തുടരുകയാണ് രാജ്യത്ത്." കോവിഡ് വാക്സിനേഷൻ പ്രക്രിയിലൂടെ ഈ രാജ്യത്ത് വൈറസ് ഗുരുതരമായി പടരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സി എസ് ഐ ആർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ ഇത്തരത്തിലുളള സമാനമായ നിരീക്ഷണം ആവർത്തിച്ചു. ജന സംഖ്യയിൽ ഭൂരിഭാഗം പേർക്കും ഇതിനകം കോവിഡ് രോഗം ബാധിച്ചതിനാൽ ഇത്തവണ കോവിഡ് - 19 കേസുകളുടെ ആഘാതം കുറവായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. " രാജ്യത്ത് ജന സംഖ്യയുടെ ഭൂരി ഭാഗവും രോഗ ബാധിതരാകാൻ സാധ്യതയുണ്ടെന്നും സെറോസർവേകൾ തെളിയിച്ചിട്ടുണ്ട്." - ആദ്ദേഹം പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിലേക്ക് വരുമ്പോൾ ഇന്ത്യ അപകട നില തരണം ചെയ്യുമെന്ന് മിക്ക വിദഗ്ധരും വിശ്വസിക്കുന്നുണ്ടെങ്കിലും, ചില സംസ്ഥാനങ്ങളിൽ കോവിഡ് 19 കേസുകളിൽ രോഗത്തിന്റ വർദ്ധനവ് പ്രതീക്ഷിക്കാമെന്നും ചില റിപ്പോട്ടുകൾ പറയുന്നു.

അതേസമയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാൽ പി ടി ഐ യോട് പറഞ്ഞു, " രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിച്ചു തുടങ്ങി. എങ്കിലും ഇത് കേസുകളുടെ സാവധാനത്തിലുള്ള വർദ്ധനവ് ആണ് കാണിക്കുന്നത്. അല്ലെങ്കിൽ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് മോശമായതും കഴിഞ്ഞ ഒരു വർഷമായി അണു ബാധകളുടെ നിരക്ക് കുറവുള്ളതുമായ പ്രദേശങ്ങളിലാണ്.

യു എസി ലെയും യൂറോപ്പിലെയും കോവിഡ് 19 കേസുകളുടെ വർദ്ധനവ് ആശങ്കാജം ആണെന്ന് വിദഗ്ധർ പറയുന്നു, കാരണം ഇന്ത്യയിൽ കേസുകളുടെ വർദ്ധനവ് പലപ്പോഴും ഈ രണ്ട് ഇടത്തെയും പ്രവണതകൾ പിന്തുടരുന്നു. ഇന്ത്യയിൽ മൂന്നാം തരംഗം എപ്പോൾ ബാധിക്കുമെന്ന പ്രവചനങ്ങളുടെ നീണ്ട നിര തന്നെ ഇന്ത്യ കേട്ടിട്ടുണ്ട്. എന്നാൽ കേസുകൾ ഇപ്പോഴും എക്കാലത്തെക്കാളും താഴ്ന്ന നിലയിൽ ആണ്.
രാജ്യത്ത് ഉടനീളമുളള കോവിഡ് കേസുകൾ കുറയുന്നു. എങ്കിലും ഇന്ത്യയിൽ മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് തടയുന്നതിന് വേണ്ടി കർശനമായ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ അധികാരികളും നിർദ്ദേശം നൽകണം.












Click it and Unblock the Notifications