Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേസിഎം' ടീഷർട്ട് ധരിക്കും, നിങ്ങൾ എന്ത് ചെയ്യുമെന്ന് കാണട്ടെ'; ബിജെപിയെ വെല്ലുവിളിച്ച് ഡികെ ശിവകുമാർ

ബംഗളൂരു: 'പേസിഎം' ടീഷർട്ട് ധരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ ബി ജെ പി നടപടിയെടുക്കട്ടെയെന്നും കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ. ഭാരത് ജോഡോ യാത്രക്കിടെ 'പേസിഎം' ടീഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ ചാമരാജിൽ അറസ്റ്റ് ചെയ്ത ബി ജെ പി സർക്കാർ നടപടിക്കെതിരെയാണ് ഡി കെ രംഗത്തെത്തിയത്.

കേസുകളെ യാതൊരു ഭയവുമില്ല


'നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഞാനും ഭാരത് ജോഡോ യാത്രയിൽ 'പേസിഎം' ടീഷർട്ട് ധരിച്ച് പങ്കെടുക്കും, ബി ജെ പി എന്ത് ചെയ്യുമെന്ന് കാണാം', നഞ്ചൻഗുഡിൽ ഡികെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾക്ക് കേസുകളെ യാതൊരു ഭയവുമില്ല. നിരവധി യുവാക്കളെയാണ് ടീഷർട്ട് ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തതെന്നും ഡികെ കുറ്റപ്പെടുത്തി.

സർക്കാരിൽ അടിമുഴി അഴിമതിയാണെന്ന്


സംസ്ഥാന സർക്കാരിൽ അടിമുഴി അഴിമതിയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെയാണ് കർണാടക കോൺഗ്രസ് ആരംഭിച്ച ക്യാമ്പെയ്ൻ ആണ് 'പേസിഎം'. സെപ്തംബർ 21ന് ബെംഗളൂരുവിൽ ബൊമ്മൈയുടെ പോസ്റ്ററുകൾ പതിപ്പിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് പ്രതിഷേധം. പോസ്റ്ററിൽ ഒരു ഭാഗത്ത് പ്രത്യേക ക്യുആർ കോഡും അതിന് താഴെ 40 ശതമാനം സ്വീകരിക്കുമെന്നാണ് എഴുതിയിരിക്കുന്നത്.ക്യൂആർ കോഡ് സ്കാൻ ചെയ്താൻ കോൺഗ്രസ് സർക്കാരിനെതിരെ അടുത്തിടെ പുറത്തിറക്കിയ '40 ശതമാനം കമ്മീഷൻ സർക്കാർ' എന്ന വെബൈസ്റ്റിലേക്ക് പോകും. സർക്കാരിനെതിരെ പരാതിയുണ്ടെങ്കിൽ ആർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം.

ബൊമ്മി സർക്കാരിനെതിരെ ഡികെ

അതേസമയം ബൊമ്മി സർക്കാരിനെതിരെ ഡികെ ശിവകുമാർ ആഞ്ഞടിച്ചു. സർക്കാർ 40 ശതമാനം കമ്മീഷനിൽ മുങ്ങി നിൽക്കുകയാണെന്ന് ഡികെ കുറ്റപ്പെടുത്തി. കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളും കടുത്ത ദുരിതത്തിലാണ്. എന്നാൽ മറുവശത്ത് ആകട്ടെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്',ഡികെ ശിവകുമാർ വിമർശിച്ചു. 'ബി ജെ പി സർക്കാർ പെറ്റി പൊളിറ്റിക്സ് കളിച്ച് ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. സ്വന്തം പാത്രത്തിൽ ചത്ത എലികൾ ഉണ്ടെങ്കിലും അവർ ഞങ്ങളെ വിമർശിക്കും', ഡികെ കുറ്റപ്പെടുത്തി.

വെറുമൊരു കോൺഗ്രസ് പരിപാടി മാത്രമല്ല

ഭാരത് ജോഡോ യാത്ര എന്നത് വെറുമൊരു കോൺഗ്രസ് പരിപാടി മാത്രമല്ല. ജനമനസുകളെ തമ്മിൽ ഒന്നിപ്പിക്കുന്ന പരിപാടിയാണ്. പല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്താനും ആശങ്കയിൽ കഴിയുന്ന ജനങ്ങൾക്ക് ധൈര്യം നൽകാനുമാണ് യാത്ര നടത്തുന്നതെന്നും ഡികെ ശിവകുമാർ പറഞ്ഞു. അതിനിടെ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വ്യാജ ഗാന്ധിമാർ എന്ന് വിളിച്ച മുഖ്യമന്ത്രി ബൊമ്മിക്ക് ഡികെ മറുപടി നൽകി.സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ തുടങ്ങി കോൺഗ്രസ് പാർട്ടി മുഴുവൻ നേതാക്കളും ജാമ്യത്തിലാണെന്നും വ്യാജ ഗാന്ധിമാരെ കുറിച്ച് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നുമായിരുന്നു ബൊമ്മിയുടെ വാക്കുകൾ.

ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കേസില്ലെയെന്നും


ഇതിന് ബി ജെ പിയിലെ ഡസൻ കണക്കിന് ആളുകളാണ് ജാമ്യത്തിലുള്ളതെന്നും മുൻ ബി ജെ പി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കേസില്ലെയെന്നും ഡി കെ ശിവകുമാർ ചോദിച്ചു. തനിക്കെതിരെ കേസെടുക്കാനും പരപ്പന അഗ്രഹാര ജയിലിലേക്ക് പറഞ്ഞയക്കാനുമാണ് ബസവരാജ് ബൊമ്മി ശ്രമിക്കുന്നത്. അവർ കേസ് എടുക്കട്ടെ , ഞാൻ ജയിലിൽ കുറച്ച് വിശ്രമിക്കാം, ഡികെ ശിവകുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+