Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയ്ക്ക് ശേഷം യോഗി പ്രധാനമന്ത്രിയാകും? സൂചന നല്‍കി അമിത് ഷാ

ന്യൂദല്‍ഹി: നരേന്ദ്ര മോദിയ്ക്ക് ശേഷം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉയര്‍ത്തി കാട്ടുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണെന്ന് വ്യക്തമാക്കുന്ന പരോക്ഷ സൂചനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യോഗി ആദിത്യനാഥിനെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരാമര്‍ശിക്കുന്ന ചിലരുണ്ടെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സ്വാഭാവികമാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.

Recommended Video

cmsvideo
    യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

    ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ (യോഗി ആദിത്യനാഥ്) കീഴില്‍ ഒരുപാട് ജോലികള്‍ ചെയ്തു. യു പിയില്‍ 30 മെഡിക്കല്‍ കോളേജുകള്‍ ലഭിച്ചു. എല്ലാ ജില്ലയിലും ഒരെണ്ണം വീതമുണ്ടെന്ന് നമുക്ക് കാണാം. സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ട്. ജാപ്പനീസ് എന്‍സെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ 10 പുതിയ സര്‍വകലാശാലകള്‍ നിര്‍മ്മിച്ചു, 77 പുതിയ കോളേജുകള്‍ തുറന്നു. ഉത്തര്‍പ്രദേശിലുടനീളമുള്ള 1.40 ലക്ഷം കോളേജുകള്‍ നമ്മുടെ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുകയും പുനര്‍വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

    1

    2024-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 2022-ല്‍ യോഗി ആദിത്യനാഥ് വിജയിക്കുമെന്ന് അവര്‍ ഉറപ്പാക്കണമെന്ന തന്റെ പ്രസ്താവനയെക്കുറിച്ചും അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിന് ലോക്സഭയില്‍ 80 സീറ്റുകളുള്ളതിനാല്‍, 2024-ല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി അധികാരത്തിലിരിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും കേന്ദ്രത്തില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍, അത് ഉത്തര്‍ പ്രദേശ് ഇല്ലാതെ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    2

    യു പിയില്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് ഒരു മാതൃകാപരമായ ജീവിതം നയിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. കവര്‍ച്ച, കൊള്ള, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ 30-70 ശതമാനം ഇടിവ് ആണ് ഉള്ളത്. സംസ്ഥാനത്തിന് ഇത്രയും നല്ല റോഡുകള്‍ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഗാസിയാബാദ് മുതല്‍ ഗംഗ, ഗോരഖ്പൂര്‍ മുതല്‍ ആഗ്ര വരെ, സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളും ഒരു എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    3

    2017ലെ പ്രകടനപത്രികയിലെ 92 ശതമാനം വാഗ്ദാനങ്ങളും തങ്ങള്‍ നിറവേറ്റിയെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ യു പിയില്‍ 42 ലക്ഷം വീടുകള്‍ നിര്‍മിച്ച് കൈമാറി. സൗഭാഗ്യ യോജന പ്രകാരം 1.42 കോടി വീടുകള്‍ക്ക് വൈദ്യുതി ലഭിച്ചു. ഉജ്ജ്വല യോജന 1.61 കോടി സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്തു. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കുക എന്ന മഹത്തായ പദ്ധതിക്ക് നമ്മുടെ ഗവണ്‍മെന്റ് തുടക്കമിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

    4

    യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 36,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി, ഇത് യു പിയുടെ ആളോഹരി വരുമാനത്തില്‍ 2.3 മടങ്ങ് വര്‍ദ്ധനവിന് കാരണമായി. സാമൂഹിക സൂചികയില്‍ 80% പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ ഞങ്ങളുടെ ശക്തി മെച്ചപ്പെട്ടു. മോദിജി ഇപ്പോഴും അവിടെയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിന് വേണ്ടി യോഗി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും ഞങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി കൂടുതല്‍ ശക്തരാണെന്ന് താന്‍ കരുതുന്നുവെന്നും അമിത് ഷാ പറഞ്ഞു.

    5

    ഏഴ് ഘട്ടങ്ങളിലായാണ് യു പി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടം വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 27ന് അഞ്ചാം ഘട്ടവും നടന്നു. മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. ബി ജെ പി, എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+