കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിന്റെ ചിറകുകൾ പൊഴിഞ്ഞു പോകുന്നു; മോദിയുടെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച് രാഹുൽ

ബിജെപിയുടെ മുതിര്‍ന്ന നേതാവും വാജ്‌പേയ് സര്‍ക്കാറിലെ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശങ്ങളുടെ ചുവട് പിടിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാ

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രഹുൽ ഗാന്ധി. ബിജെപിയിലെ മുതിർന്ന നേതാവും വാജ്പേയി സർക്കാരിലെ ധനമന്ത്രിയുമായിരുന്ന യശ്വാന്ത് സിൻഹ മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെ ചുവട് പിടിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം.

98ാം വയസിൽ ബിരുദാനന്തര ബിരുദം; ലിംക ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടം, ശിവകുമാറിന്റെ ജീവിതകഥ...98ാം വയസിൽ ബിരുദാനന്തര ബിരുദം; ലിംക ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടം, ശിവകുമാറിന്റെ ജീവിതകഥ...

ലേഡീസ് ആന്റ് ജെന്റിൽമാൻ . ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങൾ സീറ്റ് ബെൽറ്റ് മുറുക്കി സ്ഥാനം ഉറപ്പിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകൾ പൊഴിഞ്ഞു പോയിരിക്കുകയാണ്. എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാഹുൽ ഗാന്ധിയുടെ ട്വിറ്റ് വൈറലായിരിക്കുകയാണ്. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനിടെ ആയിരത്തോളം റീ ട്വീറ്റുകളാണ് ലഭിച്ചത്.

army cheif

മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിൽ ബിജെപിയിൽ തന്നെ പലർക്കും എതിർപ്പുണ്ട്. എന്നാൽ സർക്കാരിനോടുളള പേടി കാരണം ആരും തുറന്നു പറയുന്നില്ല. നോട്ടു അസാധുവാക്കിയത് വൻ ദുരന്തമായിപ്പോയെന്നും സിൻഹ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. സർക്കാർ ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ സംഭവിച്ചു. അതിലൂടെ ചെറുകിട സംരംഭങ്ങൾ തകർന്നുവെന്നും സിൻഹ പറഞ്ഞു. കൂടാതെ നിരവധി ആളുകളുടെ തൊഴിൽ അവസരങ്ങളും നഷ്ടമാക്കിയെന്നും സിൻഹ ലേഖനത്തിൽ പറയുന്നുണ്ട്. പുതിയ തെഴിൽ അവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളൊന്നും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും സിൻഹ പറഞ്ഞു.സിൻഹയുടെ ലേഖനത്തിന് പിന്നാലെ സമ്പദ് വ്യവസ്ഥ തകരുകയാണെന്ന് ആരോപിച്ച് മുൻ ധനകാര്യമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു.

English summary
BJP leader Yashwant Sinha's criticism of the ruling government has given a shot in the arm to the opposition Congress. Hours after the veteran BJP leader posted his critique of the Narendra Modi government's economic policies, several Congress leaders have retweeted his quotes as a validation of their own criticism of the ruling government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X