കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയും ഇനി മോദി പിടിക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിന്റെ കേട് തീര്‍ക്കാന്‍ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ നരേന്ദ്ര മോദിക്ക് സഹായകമാകുമെന്ന് ഉറപ്പായി. നിലവില്‍ ലോകസഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലുകള്‍ രാജ്യഭയില്‍ പാസാക്കിയെടുക്കാന്‍ നരേന്ദ്ര മോദി കഷ്ടപ്പെടുകയാണ്.

ഇത്രനാളും രാജ്യസഭയില്‍ ജയലളിതയുടെ പിന്തുണ നരേന്ദ്ര മോദിക്ക് ആവശ്യമായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലും ഹരിയാനയും ഭരണം പിടിക്കുന്നതോടെ അതിന്റെ ആവശ്യം ഇല്ലാതെ വരും.

Narendra Modi

250 അംഗങ്ങളുള്ള രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മുന്തൂക്കം. കോണ്‍ഗ്രസിന് 68 അംഗങ്ങളുണ്ട്. ബിജെപിക്കാണെങ്കില്‍ 43 അംഗങ്ങള്‍ മാത്രമേ ഉള്ളൂ.

മഹാരാഷ്ട്രയില്‍ നിന്ന് 19 രാജ്യ സഭാംഗങ്ങളാണ് ഉള്ളത്. ഹരിയാനയില്‍ നിന്ന് അഞ്ച് അംഗങ്ങളും. മൊത്തം 24 അംഗങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും മികച്ച വിജയം സ്വന്തമാക്കി കഴിഞ്ഞാല്‍ ഇതില്‍ ഭൂരിപക്ഷവും ബിജെപിക്ക് നേടാം. അതോടെ രാജ്യസഭയിലെ കോണ്‍ഗ്രസ് ആധിപത്യം കൂടി അവസാനിക്കും.

എന്നാല്‍ അത്ര പെട്ടെന്നൊന്നും ഇത് സംഭവിക്കില്ല. 2016 വരെ മോദിക്ക് കാത്തിരിക്കേണ്ടി വരും. ഇപ്പോഴുള്ള അംഗങ്ങളുടെ കാലാവധി 2016 ല്‍ ആണ് അവസാനിക്കുക. ഇതിനിടെ ജമ്മു കശ്മീരില്‍ നിന്നുള്ള നാല് രാജ്‌സംഭാഗംങ്ങളുടെ കാലാവധിയും അവസാനിക്കുന്നുണ്ട്. 2015 ഫെബ്രുവരിയിലായിരിക്കും ഇത്. അതിന് മുമ്പ് അവിടെ തിരഞ്ഞെടുപ്പ് നടക്കുകും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്താല്‍ പിന്നെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

ഒറീസയും പഞ്ചാബും നിയമസഭ തിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ്. ഇവിടേയും മോദി തരംഗം ആഞ്ഞടിച്ചാല്‍ ബിജെപിക്ക് രാജ്യസഭയിലും എതിരാളികളുണ്ടാവില്ല.

English summary
Wins in Maharashtra, Haryana will help BJP raise numbers in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X