പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വകക്ഷിയോഗം; മോദിയുടെ മൻ കി ബാത്തും നടക്കും
ദില്ലി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മൻ കി ബാത്തിലൂടെയാകും അഭിസംബോധന. നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചേക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നാളെ പാർലമെൻ്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ബില്ല് അവതരിപ്പിക്കും.

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ അജണ്ട. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിക്കുമെന്ന് പാർലമെൻ്റിൽ നിന്ന് പുറത്തിറക്കിയ അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എം.പിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്.
ഇത് ലേഡി മമ്മൂട്ടിക്ക് പഠിക്കുവാണോ? ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ

മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അവ്യക്തത നില നിർത്തിയാണ് മന്ത്രി ബിൽ അവതരിപ്പിക്കാനായി തയ്യാറെടുക്കുന്നത്. മിനിമം താങ്ങുവില കുറയ്ക്കുന്നത് സംബന്ധിച്ച് കാര്യത്തിൽ തീരുമാനം ഉടനുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു. വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവത്ക്കരിക്കാനുള്ള പ്രഖ്യാപനവും മോദി സർക്കാർ സഭയിൽ നടത്തും.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മൻ കി ബാത്തിലൂടെയാകും അഭിസംബോധന. നിയമങ്ങൾ പിൻവലിക്കാൻ അനുമതി നൽകിയ ശേഷമുള്ള ആദ്യ മന്‍ കി ബാത്തിൽ മോദി കർഷകരെ ആശ്വാസിപ്പിക്കുന്ന കാര്യങ്ങളാകും നൽകുകയെന്നാണ് വിവരം. എന്നാൽ, ബിൽ പാസാക്കുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്‍റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവെച്ചതായി അഖിലേന്ത്യ കിസാൻ സഭ ഉൾപ്പെടെയുള്ള കർഷക സംഘടനകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദില്ലി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും.

തുടർസമര പരിപാടികള്‍ അടുത്ത മാസം നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സമരത്തിനിടെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്. എന്നാൽ അന്തിമ തീരുമാനം എന്താകും എന്നതായിരിക്കും നിർണായകം.

അതേസമയം, താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യ ദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായമില്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്‍കിയിട്ടുണ്ട്.

ഇതിനിടെ പ്രതിപക്ഷ ഐക്യത്തിൽ പ്രത്യക്ഷ കല്ലുകടി തുടങ്ങി. കോൺഗ്രസ് വിളിച്ച പ്രതിപക്ഷ കക്ഷി യോഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്ക്കരിക്കും. കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വം ഏറ്റെടുക്കേണ്ടെന്നാണ് തൃണമൂൽ നിലപാട്. അതിനിടെ, പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും ഇന്ന് നടക്കും. അടുത്ത മാസം 23 വരെ തുടരുന്ന സമ്മേളനത്തില്‍ അടിക്കിടെയുണ്ടാകുന്ന വിലക്കയറ്റം, ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേ സഭ നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ കക്ഷികളുടെ പിന്തുണ തേടും. കൂടാതെ, നിരവധി സുപ്രധാന ബില്ലുകളും നടപ്പ് പാർലമെൻ്റ് സമ്മേളനം പാസാക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, വൈദ്യുതി നിയമ ഭേദഗതി ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനുള്ള ബിൽ തുടങ്ങിയ ബില്ലുകളാണ് ഈ സമ്മേളത്തിൽ സഭ പരിഗണിക്കുന്ന മറ്റ് ബില്ലുകൾ.
Recommended Video
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications