കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 ബിജെപി പയറ്റിയ അതേ തന്ത്രം; ജനസമ്പർക്കവുമായി രാഹുൽ, സർക്കാർ വിരുദ്ധരെ അണിനിരത്തും

Google Oneindia Malayalam News

ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്ക് വേഗം പകർന്ന് കോൺഗ്രസ്. സർക്കാർ വിരുദ്ധരെ ഏകോപിപ്പിച്ച് കൊണ്ടുള്ള നീക്കങ്ങൾക്ക് ഉൾപ്പെടെയാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ആദ്യ പടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ സജീവമാക്കും.

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

ഈ മാസം 22 ന് ദില്ലിയിലാണ് ആദ്യ പരിപാടി നടക്കുക. പരിപാടിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ ചിന്തകൾ പങ്കിടാനും അവസരമൊരുങ്ങും. തന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും രാഹുൽ ഗാന്ധി ചർച്ച ചെയ്യും. ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, തൊഴിലില്ലായ്മ, സമൂഹത്തിലെ വിഭജനം, കർഷകരുടെ പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്നീ വിഷയങ്ങൾ തന്റെ പ്രസംഗങ്ങളിലൂടെ രാഹുൽ ഉന്നയിക്കും.

1


സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പ് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും രാഹുൽ ഗാന്ധി സന്ദർശിക്കും.2014 ലെ തെരഞ്ഞെടുപ്പിന് മുൻപ് യു പി എ സർക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തൽ.

2

അന്ന് കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എന്ന ബാനറിന് കീഴിൽ പല സംഘടനകളും രംഗത്തെത്തുകയും വലിയ പ്രതിഷേധ പരമ്പരകൾ തന്നെ തീർക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ബി ജെ പി സർക്കാരിനെതിരെ ആളുകളേയും സംഘടനകളേയും അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

3

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; വൻ വിജയമാക്കാൻ കെപിസിസി

രാഹുലിന്റെ യാത്ര വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കെ പി സി സി നേതൃത്വം. യാത്രയുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

4

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെയും മോദിയും നയങ്ങള്‍ തുറന്ന് കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് താരീഖ് അന്‍വര്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരെ സഹായിക്കുകയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. ഇതെല്ലാം ജനങ്ങളെ മുന്നില്‍ അവതരിപ്പിച്ച് കൊണ്ടായിപിക്കും ഭാരാത് ജോഡോ യാത്ര രാജ്യത്ത് പര്യടനം നടത്തുന്നതെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

5

ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11നാണ് കേരളത്തില്‍ പ്രവേശിക്കുന്നത്.രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.

Recommended Video

cmsvideo
തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story

English summary
with an aim on lok sabha election Rahul Gandhi will meet civil society people and organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X