കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയിൽ ഇനി കാവി വണ്ടി ഓടും!! യുപി ആർടിസിയുടെ മുഖം മാറുന്നു

കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണ് യുപി സർക്കാർ നിരത്തിലിറക്കുന്നത്. കാവി നിറത്തോടൊപ്പം വെള്ള നിറവും ബസുകളിലുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ലഖ്നൗ: പൊടിപിടിച്ച് തനിക്ക് വയ്യേ എന്നു പറഞ്ഞു കിതച്ചോടുന്ന നമ്മുടെ ബസ് നാണിച്ചുപ്പോകും ഉത്തർപ്രദേശിലെ സർക്കാർ ബസുകണ്ടാൽ. കൂടാതെ അ‍ഞ്ച് കൊല്ലം കൂടുമ്പോൾ ബസിന്റെ നിറവും മുഖവും മാറും. എന്നാൽ ബസിന്റെ മുഖം മാറ്റത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഒരോ തവണയും ഉത്തർപ്രദേശിന്റെ ഭരണം മാറുമ്പോഴാണ് യുപിആർടിസി ബസുകളുടെ നിറം മാറുന്നത്. ഏതു പാർട്ടിയാണോ അധികാരത്തിലേറുന്നത് അവരുടെ കൊടിയുടെ നിറമായിരിക്കും സർക്കാർ ബസുകൾക്ക്. ഇത്തവണ യുപിയിലെ ബസുകൾക്ക് കാവി നിറത്തിലാണ് നിരത്തിറങ്ങാൻ പോകുന്നത്. ഇത്തവണ യോഗിസർക്കാരിന്റെ തീരുമാനപ്രകാരമാണ് സർക്കാർ വണ്ടിയുടെ നിറം കവിയാകുന്നത്.

തമിഴ്നാട് അനിശ്ചിതത്വം തുടരും; തർക്കം പരിഹരിക്കാൻ ഇരുകൂട്ടരം ദില്ലിയിലേക്ക്

അഞ്ചു കൊല്ലത്തിലൊരിക്കൽ നിറമാറുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ രാജ്യത്ത് തന്നെ കുറവായിരിക്കും.മുമ്പ് ബിഎസ്പിയുടെ കാലത്ത് ബസുകൾക്ക് നീലയും വെള്ളയും പിന്നീട് എസ്.പി അധികാരത്തിലെത്തിയപ്പോൾ ചുവപ്പും പച്ചയുമാക്കി മാറ്റിയിരുന്നു. ബിഎസ്പി സർവജൻ ഹിതായ് സർവജൻ സുഖായ് ബസ് സർവീസ് ബിഎസ്പി കൊണ്ടുവന്നതാണ്. എന്നാൽ എസ്പി അധികാരത്തിലേറിയപ്പോൾ അതുമാറ്റി പകരം ലോഹ്യ ഗ്രാമീൺ ബസ് സേവ ആരംഭിച്ചു. ഈ ബസിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കുറവുമുണ്ടായിരുന്നു.

uprtc

യോഗി സർക്കാരിന്റെ കാവി നിറത്തിലുള്ള ബസുകൾക്ക് അന്ത്യോദയ എന്നാണ് പേരിട്ടിരിക്കുന്നത്.കാവി നിറത്തിലുള്ള 50 പുതിയ ബസുകളാണ് യു.പി സർക്കാർ നിരത്തിലിറക്കുന്നത്. കാവി നിറത്തോടൊപ്പം വെള്ള നിറവും ബസുകളിലുണ്ട്. ദീൻ ദയാൽ ഉപാധ്യയായുടെ നൂറാം ജന്മവാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 'അന്ത്യോദയ' എന്ന പേരിലാണ് ബസ് സർവീസ് തുടങ്ങുന്നത്. അതേസമയം, സർക്കാർ ബസുകളെ 'കാവിവൽക്കരിക്കുന്നതിൽ' എതിർപ്പുമായി എസ്പി രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നു എസ്പി എംഎൽസി സുനിൽ സിങ് യാദവ് ആരോപിച്ചു.

English summary
Uttar Pradesh can never grow out of some of its old practices. Sample this: Every time a new government comes to power, it orders for a fresh coat of paint on the state transport buses. However, apart from the usual colours, the Adityanath government has introduced a new a shade this time: Saffron.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X