കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് കടുത്ത വേദനയോടെ; ആദ്യ വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷന്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന് പകരം ശിവസേനാ വിമതനായ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് കനത്ത ഹൃദയത്തോടെയാണ് പാര്‍ട്ടി തീരുമാനിച്ചത് എന്ന് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. കേന്ദ്ര നേതൃത്വവും ഈ തീരുമാനം കൈക്കൊണ്ടത് ഇതേ വികാരത്തോടെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം പാര്‍ട്ടിക്ക് വ്യക്തമായ സന്ദേശം നല്‍കേണ്ടതിനാലാണ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബി ജെ പി മുന്നോട്ട് പോയത് എന്ന് ചന്ദ്രകാന്ത് പാട്ടീല്‍ അവകാശപ്പെട്ടു. ശരിയായ സന്ദേശം നല്‍കുകയും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നേതാവിനെ തങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തെ താങ്ങുക എന്ന സിദ്ധാന്തം യുഡിഎഫ് ഭരിക്കുമ്പോള്‍ ചെയ്‌തോ? കല്‍പറ്റ നാരായണനോട് എന്‍എസ് മാധവന്‍പ്രതിപക്ഷത്തെ താങ്ങുക എന്ന സിദ്ധാന്തം യുഡിഎഫ് ഭരിക്കുമ്പോള്‍ ചെയ്‌തോ? കല്‍പറ്റ നാരായണനോട് എന്‍എസ് മാധവന്‍

1

കേന്ദ്ര നേതൃത്വവും ദേവേന്ദ്ര-ജിയും ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് കനത്ത ഹൃദയത്തോടെയാണ്. ഞങ്ങള്‍ക്ക് അതൃപ്തിയുണ്ടായെങ്കിലും തീരുമാനം അംഗീകരിക്കാന്‍ സമ്മതിച്ചു, ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

2

ഞങ്ങള്‍ സങ്കടപ്പെട്ടു. പക്ഷേ ഞങ്ങളുടെ സങ്കടം അടക്കിപിടിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി, കാരണം ഞങ്ങള്‍ക്ക് ഈ വണ്ടി മുന്നോട്ട് തള്ളേണ്ടതായുണ്ടായിരുന്നു, ചന്ദ്രകാന്ത് പാട്ടീല്‍ ശനിയാഴ്ച പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായാണ് ബി ജെ പി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചത്.

3

എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കം മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം ബി ജെ പിക്കുള്ളിലെ അമര്‍ഷത്തിന്റെ ആദ്യ തീപ്പൊരിയാണ് ഇപ്പോള്‍ ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞ വാക്കുകള്‍ എന്ന് വിശേഷിപ്പിക്കാ. ജൂണ്‍ 30 നാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്.

4

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഏകനാഥ് ഷിന്‍ഡെയുടെ മന്ത്രിസഭാ വിപുലീകരണത്തിനായി കാത്തിരിക്കുകയാണ്. മഹാ വികാസ് അഘാഡിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഏക്‌നാഥ് ഷിന്‍ഡെ വിമത നീക്കത്തിലൂടെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തിയത്.

അര്‍പിതയുടെ വീട്ടിലെ പണം എണ്ണീതീര്‍ക്കണം; സഹായത്തിന് ബാങ്കുകാര്‍, കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ഇ.ഡിഅര്‍പിതയുടെ വീട്ടിലെ പണം എണ്ണീതീര്‍ക്കണം; സഹായത്തിന് ബാങ്കുകാര്‍, കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രം എത്തിച്ച് ഇ.ഡി

5

എം എല്‍ എസി തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഒരു വിഭാഗം ശിവസേന എം എല്‍ എമാരുമായി ഏക്നാഥ് ഷിന്‍ഡെ ഗുജറാത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹത്തിയിലെത്തുകയായിരുന്നു. എം വി എ സര്‍ക്കാരിന്റെ ഭാഗാമാകാനില്ല എന്നായിരുന്നു ഏക്‌നാഥ് ഷിന്‍ഡെയുടെ ക്യാംപ് ആവശ്യപ്പെട്ടത്. സഖ്യത്തില്‍ നിന്ന് പുറത്ത് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

6

എന്നാല്‍ ഉദ്ധവ് താക്കറെ ഇത് നിരസിച്ചിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയെ മുന്നില്‍ നിര്‍ത്തി ബി ജെ പി കുതിരക്കച്ചവടം നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്.

7

ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് അവരുമായി തെറ്റി പിരിഞ്ഞ ശിവസേനയ്ക്ക് പിന്തുണ നല്‍കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും തീരുമാനിക്കുന്നത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും അതിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

English summary
with heavy heart party decided to Eknath Shinde as Chief Minister says Maharashtra BJP President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X