കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ആശുപത്രിയില്‍ ഒരു മാസമാകുന്നു.. തമിഴ്‌നാട്ടില്‍ ഇതുവരെ കാണാത്ത ആചാരങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് ഒരു മാസം തികയാറാകുന്നു. സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അതല്ല കാര്യപ്പെട്ട എന്തോ അസുഖമാണെന്ന് പിന്നീട് റൂമറുകള്‍ പരന്നു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ഒരു മെഡിക്കന്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിട്ട് ഇപ്പോഴിതാ ഒരാഴ്ച കഴിയുന്നു. റൂമറുകള്‍ അടിച്ചിറക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കേസെടുക്കുന്നുമുണ്ട്. ജയലളിത ആശുപത്രിയിലായി ഒരുമാസം തികയാറാകുമ്പോള്‍ അസാധധാരണമായ ആചാരങ്ങളാണ് ആശുപത്രിക്ക് മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അരങ്ങേറുന്നത്. അത്തരം കാഴ്ചകളിലേക്ക്..

ജയളിതയ്ക്ക് വേണ്ടി തലകീഴായി

ജയളിതയ്ക്ക് വേണ്ടി തലകീഴായി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ടി വി ചാനലുകള്‍ കാണിച്ച ഒരു ദൃശ്യമാണ് ഒരാള്‍ ജയലളിതയ്ക്ക് വേണ്ടി തലകീഴായി തൂങ്ങിക്കിടക്കുന്നത്. ഇരുമ്പുകമ്പികളില്‍ ശരീരം കൊരുത്ത് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു ഇയാള്‍. ജയലളിത വേഗം സുഖം പ്രാപിക്കാനായിരുന്നത്രെ ഇത്.

മുള്ള് വിതറിയ കിടക്കയില്‍

മുള്ള് വിതറിയ കിടക്കയില്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കാന്‍ വേണ്ടി മുള്ള് വിതറിയ കിടക്കയില്‍ 24 മണിക്കൂര്‍ കിടന്നായിരുന്നു മറ്റൊരാളുടെ അഭ്യാസം. വിഷകരമായ അഞ്ച് തരം മുള്ളുകളാണ് ഇയാള്‍ കിടക്കയില്‍ ഇട്ടത്.

കുഞ്ഞ് കുട്ടികളെ പോലും

കുഞ്ഞ് കുട്ടികളെ പോലും

ജയലളിതയുടെ സ്വന്തം മണ്ഡലമായ ആര്‍ കെ നഗറിലാണ് ഏറ്റവും ക്രൂരമായ ഒരു കാഴ്ച കണ്ടത്. കുഞ്ഞ് കുട്ടികളുടെ മേല്‍ ഇരുമ്പ് കമ്പികള്‍ കയറ്റി ചോര പൊടിയുന്ന തരത്തിലാക്കിയായിരുന്നു ഇത്. മുഖത്തും ശരീരഭാഗങ്ങളിലും കമ്പികള്‍ കയറ്റി. പാര്‍ട്ടിക്കാരാണത്രെ ഇത് ഏര്‍പ്പാടാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മഹത്യ

പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മഹത്യ

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ വേണ്ടി എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ ജീവന്‍ ബലി കൊടുത്ത സംഭവം ഉണ്ടായത് താംബരത്താണ്. സര്‍ഗുണം എന്നയാളാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. അധികൃതര്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കുന്നില്ല എന്നും ഇയാള്‍ പരാതിപ്പെട്ടിരുന്നു.

English summary
Amid rumours, rituals and police cases, a host of anxious people are waiting for some good news on their Chief Minister, J Jayalalithaa. It has been over three weeks since the Tamil Nadu chief minister was admitted to the Apollo Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X