കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചിത്രം കാലിന് താഴെ; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് പേടി?

  • By Soorya Chandran
Google Oneindia Malayalam News

ഗുണ്ടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവര്‍ക്കും പേടിയാണോ... ചില കാര്യങ്ങളൊക്കെ കേട്ടാല്‍ അങ്ങനെ തോന്നും. പറഞ്ഞ് വരുന്നത് തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യയെ പറ്റിയാണ്.

മോദിഭയത്തെ തുടര്‍ന്ന് റോസയ്യ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് തന്നെ ഉപേക്ഷിച്ചു എന്നാണ് വാര്‍ത്തകള്‍. ഗുണ്ടൂര്‍ ജില്ലയിലെ ചിലകലൂരിപെട്ടില്‍ നടത്തേണ്ടിയിരുന്ന ഗാന്ധി പ്രതിമ അനാഛാദനത്തില്‍ നിന്നാണ് റോസയ്യ പിന്‍മാറിയത്.

നാട്ടിലെ ചില പ്രാദേശിക വ്യാപാരികള്‍ ചേര്‍ന്നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിയുടെ ക്ഷണക്കത്തിലെ ചിത്രങ്ങളാണ് പ്രശ്‌നമാക്കിയത്.

K Roasiah

റോസയ്യയുടെ മുഴുനീളന്‍ ചിത്രമാണ് ക്ഷണക്കത്തില്‍ അച്ചടിച്ചിട്ടുള്ളത്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും അത്യാവശ്യം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം സംഭവിച്ചത് അവിടെ ഒന്നും അല്ല.

രാഷ്ട്രപിതാവിന്റെ ചിത്രം വളരെ ചെറുതാക്കി താഴെയാണ് കൊടുത്തിട്ടുള്ളത്. അതിന്റെ കൂടെ ചെറു ചിത്രങ്ങളായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും മറ്റ് മുതിര്‍ന്ന നേതക്കളുടേയും ചിത്രങ്ങള്‍ നല്‍കിയിട്ടുള്ളത്.

പ്രാദേശിക ബിജെപി നേതാക്കളാണത്രെ പ്രശ്‌നമുണ്ടാക്കിയത്. പ്രോട്ടോക്കോള്‍ തെറ്റിച്ചാണ് ചിത്രങ്ങള്‍ കൊടുത്തതെന്ന് ഗവര്‍ണറുടെ ഓഫീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണത്രെ റോസയ്യ ചടങ്ങ് ഉപേക്ഷിച്ചത്. എന്നാല്‍ സ്വകാര്യ ചടങ്ങിനുള്ള ക്ഷണക്കത്ത് ആയതിനാല്‍ അതില്‍ പ്രോട്ടോകള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണത്രെ നിയമവിദഗ്ധര്‍ പറയുന്നത്.

യുപിഎ സര്‍ക്കാര്‍ ആണ് റോസയ്യയെ തമിഴ്‌നാട് ഗവര്‍ണര്‍ ആയി നിയമിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒട്ടുമിക്ക ഗവര്‍ണര്‍മാരുടേയും കസേര തെറിച്ചപ്പോള്‍ റോസയ്യ മാത്രം സുരക്ഷിതനായിരുന്നു.

English summary
With Modi `under his feet', Rosaiah refuses to unveil Gandhi statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X