കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയുടെ വിജയാഘോഷം! അധികാരത്തില്‍ എത്തും! ഇവിഎം അട്ടിമറി?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശിവരാജ് സിങ്ങ് ചൗഹാനും അനുമോദനം

ഡിസംബര്‍ 11 നാണ് അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. എക്സിറ്റ് പോള്‍ സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസ് കുതിപ്പാണ് പ്രവചിക്കുന്നത്. ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങള്‍. അഞ്ചില്‍ മൂന്ന് സര്‍വ്വേകളും കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് പ്രവചിക്കുന്നത്. അതേസമയം രണ്ടെണ്ണത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം കാഴ്ചവെയ്ക്കുമെന്നും പ്രവചിക്കുന്നു.

എന്നാല്‍ തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബിജെപി. നേരത്തേ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിരുന്നെന്ന ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷവും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ബിജെപിയുടെ ആസ്ഥാനത്ത് വിജയാഘോഷം തുടങ്ങി കഴിഞ്ഞു. നാലാം ടേമിലേക്ക് കടക്കുന്ന(?) മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ വക അനുമോദന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

കേന്ദ്രസര്‍ക്കാരിനെതിരായ വിധിയെഴുത്ത്

കേന്ദ്രസര്‍ക്കാരിനെതിരായ വിധിയെഴുത്ത്

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മധ്യപ്രദേശ്. 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 230 അംഗ നിയമസഭയാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളതും മധ്യപ്രദേശിലാണ്.നോട്ട് നിരോധനം, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍,ജിഎസ്ടി തുടങ്ങിയവ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനുള്ള വിധിയെഴുത്ത് കൂടിയാകും തിരഞ്ഞെടുപ്പെന്ന് കണക്കാക്കപ്പെടുന്നുണ്ട്.

 കോണ്‍ഗ്രസ് കുതിപ്പ്

കോണ്‍ഗ്രസ് കുതിപ്പ്

അതുകൊണ്ട് തന്നെ മധ്യപ്രദേശിലേത് അഭിമാനപ്പോരാട്ടമാണ് ബിജെപിക്ക്. പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.എബിപിന്യൂസ്-സിഎസ്ഡിഎസ് പോള്‍ കോണ്‍ഗ്രസ് 126 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. അതേസമയം, ടൈംസ്‌നൗ-സിഎന്‍എക്‌സ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമാണ്. ബിജെപി 126 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു.

 തിരഞ്ഞെടുപ്പില്‍ അട്ടിമറി

തിരഞ്ഞെടുപ്പില്‍ അട്ടിമറി

മറ്റ് സര്‍വ്വേകളിലും ബിജെപിയുടെ വിജയം പ്രവചിക്കുന്നില്ല. അതേസമയം കോണ്‍ഗ്രസ് മുന്നേറ്റങ്ങള്‍ നടത്തുമെന്ന് ശരിവെയ്ക്കുന്നുമുണ്ട്. എന്നാല്‍ തങ്ങള്‍ വിജയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി. നേരത്തേ തന്നെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന് ആരോപണമുയര്‍ന്നിരുന്നു.

 സ്ട്രോങ്ങ് റൂമിലെ സിസിടിവി

സ്ട്രോങ്ങ് റൂമിലെ സിസിടിവി

ഇവിഎമ്മില്‍ അട്ടിമറി നടന്നുവെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവി കാമറകള്‍ മണിക്കൂറകളോളം പ്രവര്‍ത്തന രഹിതമായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ വൈദ്യുതി തടസ്സപ്പെട്ടതാണെന്ന വിശദീകരണമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്.

വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം

വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം

മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു സ്‌ട്രോങ് റൂമില്‍ എത്തിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയിരുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ ഉപേക്ഷിച്ചു

പോസ്റ്റല്‍ വോട്ടുകള്‍ ഉപേക്ഷിച്ചു

ഇതുകൂടാതെ മധ്യപ്രദേശില്‍ പോസ്റ്റല്‍ വോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയരുന്നു. ഭോപ്പാലിലെ പോലീസ് കാന്റിന് സമീപത്താണ് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 കോണ്‍ഗ്രസിന്‍റെ പരാതി

കോണ്‍ഗ്രസിന്‍റെ പരാതി

ഇതോടെ മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

 പാര്‍ട്ടി ആസ്ഥാനത്ത് അനുമോദനം

പാര്‍ട്ടി ആസ്ഥാനത്ത് അനുമോദനം

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് വിജയിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വരാനിരിക്കുന്ന ജയത്തില്‍ മുഖ്യപങ്ക് വഹിച്ചതിന് മുഖ്യമന്ത്രി ചൗഹാനേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങ്ങിനേയും പാര്‍ട്ടി ആസ്ഥാനത്ത് അനുമോദിച്ചു.

 ആത്മവിശ്വാസത്തില്‍ ബിജെപി

ആത്മവിശ്വാസത്തില്‍ ബിജെപി

പ്രവര്‍ത്തകരോട് തങ്ങള്‍ സംസാരിച്ചിരുന്നു. ബിജെപ ജയിക്കുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതികരണം. ഇതൊന്നും കൂടാതെ തങ്ങള്‍ക്കും വിശ്വാസമുണ്ട്. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ് ഇരുവരും പ്രതികരിച്ചു. അതേസമയം എക്സിറ്റ് പോളുകളെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയും മുതിര്‍ന്ന നേതാവുമായി മിശ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

 ബിജെപി തന്നെ അധികാരത്തില്‍

ബിജെപി തന്നെ അധികാരത്തില്‍

'നിങ്ങള്‍ വിശ്വസിക്കണം, ബിജെപി തന്നെ അധികാരത്തില്‍ വരും.. മറിച്ചൊന്നും സംഭവിക്കില്ല' മിശ്ര പറഞ്ഞു. അതേസമയം ബിജെപിയുടെ ആത്മവിശ്വാസത്തെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് രംഗത്തെത്തി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരാനിരിക്കുന്ന മാറ്റത്തിന്‍റെ സൂചനയാണ്.

 കോണ്‍ഗ്രസ് വിജയിക്കും

കോണ്‍ഗ്രസ് വിജയിക്കും

ശക്തമായ ഭരണവിരുദ്ധ വികാരമാണ് ചൗഹാനെതരെ ഉയരുന്നത്. ഫലത്തില്‍ അത് പ്രതിഫലിക്കും കമല്‍ നാഥ് പറഞ്ഞു. നേരത്തേ തിരഞ്ഞെടുപ്പിന് പിന്നാലെ 140 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് അവകാശപ്പെട്ടിരുന്നു.

English summary
With Results Two Days Away, BJP State Head in MP Greets Shivraj on Fourth Straight ‘Win’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X